NEWS
ആദ്യകാല കോൺഗ്രസ് നേതാവ് വി പി മൊയ്തു അന്തരിച്ചു
28/10/2026 02:53 PM IST
nila

കണ്ണൂർ: കണ്ണൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും വിമോചന സമര പോരാളിയുമായ
വി. പി. മൊയ്തു (93) അന്തരിച്ചു. നിലവിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ വി പി ഹൗസിലാണ് താമസം. 30 വർഷം മുമ്പ് കണ്ണൂരിൽ നിന്ന് താമസം മാറിയത്.
വളപട്ടണത്തെ പരേതരായ വി. പി. മൂസാൻകുട്ടി സാഹിബിന്റെയും വില്ലന്റെ കത്ത് പുതിയ പുര തറവാട്ടംഗം വി.പി പാത്തുട്ടിയുടെയും മകനാണ്. വിമോചന സമരത്തിൽ പങ്കെടുക്കുകയും മുൻ കേന്ദ്ര മന്ത്രി വയലാർ രവിക്കൊപ്പം ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: വി. നഫീസ ( വെല്ലഞ്ചേരി, അത്തോളി )
മക്കൾ: നാസിഫ് (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), സബ്രീൻ (ജിദ്ദ),
പർവീൻ (സി എം i ദേവഗിരി)
മരുമക്കൾ:
മുസദിക്ക് മാമ്പ്ര ( ജിദ്ദ)
അബ്ദുറഹ്മാൻ മാവൂർ (മെഡിക്കൽ കോളേജ് കോഴിക്കോട്)
ഫെബിൻ നാസിഫ് (തലശ്ശേരി)
സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, നഫീസ, ആസ്യ (കൊല്ലം)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










