12:46pm 21 October 2026
NEWS
ലോജിസ്റ്റിക്സ് മേഖലയിൽ 5000 കോടിയുടെ നിക്ഷേപവുമായി ദുബായ് ഷറഫ് ഗ്രൂപ്പ്
22/02/2025  10:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോജിസ്റ്റിക്സ് മേഖലയിൽ 5000 കോടിയുടെ നിക്ഷേപവുമായി ദുബായ് ഷറഫ് ഗ്രൂപ്പ്

കൊച്ചി: കേരളത്തിലെ വ്യവസായിക വികസന കുതിപ്പിന് സാക്ഷ്യം വഹിച്ച് കൊച്ചി ലുലു കൺവെൻഷൻ സെൻ്ററിൻ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ രണ്ടാം ദിനവും. 

സംസ്ഥാനത്ത്  ലോജിസ്റ്റിക് മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുകയാണ്  ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ്. ഷറഫ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫാണ്  കേരളത്തിലെ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കി താൽപര്യം അറിയിച്ചത്.

ലോജിസ്റ്റിക്സ്, ഷിപ്പ് മാനേജ്മെൻ്റ്, ഷിപ്പ് ഏജൻസി തുടങ്ങിയ വിവിധ മേഖലകളിലായി ഷറഫ് ഗ്രൂപ്പിന് ഇന്ത്യയുമായി 28 വർഷത്തെ ബിസിനസ് ബന്ധമുണ്ട്. ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ  ബിസിനസ് ഉണ്ട്. കേരളത്തിൽ രണ്ടു പ്രധാന സ്ഥലങ്ങൾ കണ്ടെത്തി സർക്കാർ പിന്തുണയോടെ 5000 കോടിയുടെ ബിസിനസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചെയർമാൻ പറഞ്ഞു. 

വിദ്യാസമ്പന്നരുടെ നാടാണ് കേരളം. ഇവിടത്തെ മനുഷ്യ വിഭവശേഷി വളരെ മികച്ചതാണ്. യോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി വളരെ വേഗത്തിൽ പദ്ധതി ആരംഭിക്കും. വളരെ ആകർഷണീയമായ രീതിയിലാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img