08:34pm 09 November 2026
NEWS
ഡ്രോൺ നിയമം നിക്ഷേപങ്ങൾക്കും ഭാവി പദ്ധതികൾക്കും കരുത്താകും: സിവിൽ ഏവിയേഷൻ അതോറിറ്റി
27/07/2026  04:25 PM IST
nila
ഡ്രോൺ നിയമം നിക്ഷേപങ്ങൾക്കും ഭാവി പദ്ധതികൾക്കും കരുത്താകും: സിവിൽ ഏവിയേഷൻ അതോറിറ്റി

ദോഹ: ഖത്തറിലെ വ്യോമയാന മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ അന്തരീക്ഷത്തിനും ഭാവി സാങ്കേതിക പദ്ധതികൾക്കും പുതിയ ഡ്രോൺ നിയമം വലിയ കരുത്തേകുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GCAA). വ്യോമസുരക്ഷാ വകുപ്പ് ഡയറക്ടർ നായിഫ് അൽ ജാബറാണ് പ്രാദേശിക ' പത്രത്തിന് നൽകിയ അഭിമുഖത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയത്.  
​ഡ്രോൺ സാങ്കേതികവിദ്യയുടെ രൂപകൽപ്പന, നിർമ്മാണം, ഇറക്കുമതി, പരിശോധന, പ്രവർത്തനം, പരിപാലനം (Maintenance) തുടങ്ങി എല്ലാ ഘടകങ്ങളെയും സമഗ്രമായി ഉൾക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിനകത്ത് ഉപയോഗിക്കുന്നതോ, നിർമ്മിക്കുന്നതോ, ഭേദഗതി വരുത്തുന്നതോ ആയ എല്ലാ ഡ്രോണുകളും സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനായി പ്രത്യേക രജിസ്ട്രി സംവിധാനം നിലവിൽ വരും.ഡ്രോണുകളുടെ പ്രവർത്തനക്ഷമത, സാങ്കേതിക പ്രവർത്തകരുടെ യോഗ്യത, ലൈസൻസ് വിതരണം എന്നിവ അതോറിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.നഗര വ്യോമഗതാഗതത്തിന്റെ (Urban Air Mobility) ഭാവി സാധ്യതകൾ തേടുന്നതിൽ പ്രധാനം 'എയർ ടാക്സി' സാങ്കേതികവിദ്യയാണ്. ഖത്തറിൽ എയർ ടാക്സിയുടെ പരീക്ഷണ ഓട്ടങ്ങൾ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പൂർത്തിയാക്കിയത്.അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനും വിലക്കുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴകളും നിയമനടപടികളും ഉണ്ടാകും.നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് (Executive Regulations) ഉടൻ പൂർത്തിയാക്കി പൂർണ്ണമായി പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img