05:25am 08 September 2026
NEWS
സംസ്കൃത സർവകലാശാലക്ക് മുന്നിൽ നാടക് പ്രതിഷേധം
07/09/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്കൃത സർവകലാശാലക്ക് മുന്നിൽ നാടക് പ്രതിഷേധം

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ നാടക വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'നാടക് ' ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും 

നാളെ (2026 സെപ്റ്റംബർ 8) വൈകിട്ട് അഞ്ചുമണിക്ക് സംസ്കൃത സർവകലാശാലയുടെ പ്രധാന കവാടത്തിലാണ് സമരം നടക്കുക.നാടകപഠനത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ട ലൈറ്റും മറ്റ് പഠനോപകരണങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതീകാത്മക സമരത്തെ ദുർവ്യാഖ്യാനം ചെയ്ത് 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിലാക്കുന്ന പ്രതിഷേധാർഹമായ ഈ വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കണമെന്നും, സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്ത് അവരുടെ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ചെയ്യുന്നതെന്ന് പ്രസിഡന്റ് ദിലീഷ് എ എസ്, സെക്രട്ടറി ഫ്രാൻസിസ് ഈരവേലിൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.