കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ നാടക വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'നാടക് ' ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും
നാളെ (2026 സെപ്റ്റംബർ 8) വൈകിട്ട് അഞ്ചുമണിക്ക് സംസ്കൃത സർവകലാശാലയുടെ പ്രധാന കവാടത്തിലാണ് സമരം നടക്കുക.നാടകപഠനത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ട ലൈറ്റും മറ്റ് പഠനോപകരണങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതീകാത്മക സമരത്തെ ദുർവ്യാഖ്യാനം ചെയ്ത് 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിലാക്കുന്ന പ്രതിഷേധാർഹമായ ഈ വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കണമെന്നും, സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്ത് അവരുടെ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ചെയ്യുന്നതെന്ന് പ്രസിഡന്റ് ദിലീഷ് എ എസ്, സെക്രട്ടറി ഫ്രാൻസിസ് ഈരവേലിൽ എന്നിവർ അറിയിച്ചു.








