03:48am 01 September 2026
NEWS
ഡോക്ടർ വി കെ ജമാൽ സാമൂഹിക പ്രതിബദ്ധതയുള്ള ഭിഷഗ്യരൻ വി എം ജെ ഖത്തർ ചാപ്റ്റർ
30/08/2026  05:18 PM IST
nila
ഡോക്ടർ വി കെ ജമാൽ സാമൂഹിക പ്രതിബദ്ധതയുള്ള ഭിഷഗ്യരൻ വി എം ജെ ഖത്തർ ചാപ്റ്റർ

 

ദോഹ : കഴിഞ്ഞ ദിവസം നാട്ടിൽ നിരാത്യനായ ഡോക്ടർ വി കെ ജമാൽ ജനങ്ങളോട് ഏറ്റവും അടുത്ത്നിന്ന സാമൂഹിക ബോധമുള്ള ഒരു ജനസേവകനായ ഡോക്ടറായിരുന്നു എന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ഡോക്ടർ വി. കെ ജമാൽ അനുസ്മരണ സമ്മേളനം വിലയിരുത്തി. പാവങളോടും അവശത അനുഭവിക്കുന്ന ജനവിഭാഗത്തിനും ഡോക്ടർ ജമാൽ തുണയായിരുന്നു.

പയ്യോളി തച്ചൻകുന് സ്വദേശിയായ ഡോക്ടർ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വില്ല്യാപ്പള്ളിയിൽ ആയിരുന്നു സേവനം നടത്തിയത്. നാട്ടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട ഡോക്ടർ ജമാൽ എല്ലാവരോടും സഹാനുഭൂതിയും സമ ഭാവനയോട്   പെരുമാറിയ വലിയ വ്യക്തിതമായിരുന്നു എന്ന് യോഗത്തിൽ സംസാരിച്ചുവർ അഭിപ്രായപെട്ടു. 

പ്രസിഡന്റ്‌ നാസർ നീലിമയുടെ അദ്ധക്ഷതയിൽ അരോമ ദർബാർ ഹാളിൽ നടന അനുസ്മരണ സദസ്സ് വി എം ജെ ഖത്തർ ചാപ്റ്റർ ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത് ഉത്ഘാടനം ചെയ്ത്. കനിവ് ക
ൺവീണർ എംപി ഇല്യാസ് സംസാരിച്ചു.

അനുശോചന പ്രമേയം ഓർഗനൈസിംങ് സെക്രട്ടറി നസീർ പി പി കെ അവതരിപ്പിച്ചു.
പ്രാർത്ഥന അഷ്‌റഫ്‌ തായാട്ട് കുനി നിർവഹിച്ചു.

ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും, വൈസ് പ്രസിഡന്റ്‌ നാസർ പി പി നന്ദിയും  പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img