
ദോഹ : കഴിഞ്ഞ ദിവസം നാട്ടിൽ നിരാത്യനായ ഡോക്ടർ വി കെ ജമാൽ ജനങ്ങളോട് ഏറ്റവും അടുത്ത്നിന്ന സാമൂഹിക ബോധമുള്ള ഒരു ജനസേവകനായ ഡോക്ടറായിരുന്നു എന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ഡോക്ടർ വി. കെ ജമാൽ അനുസ്മരണ സമ്മേളനം വിലയിരുത്തി. പാവങളോടും അവശത അനുഭവിക്കുന്ന ജനവിഭാഗത്തിനും ഡോക്ടർ ജമാൽ തുണയായിരുന്നു.
പയ്യോളി തച്ചൻകുന് സ്വദേശിയായ ഡോക്ടർ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വില്ല്യാപ്പള്ളിയിൽ ആയിരുന്നു സേവനം നടത്തിയത്. നാട്ടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട ഡോക്ടർ ജമാൽ എല്ലാവരോടും സഹാനുഭൂതിയും സമ ഭാവനയോട് പെരുമാറിയ വലിയ വ്യക്തിതമായിരുന്നു എന്ന് യോഗത്തിൽ സംസാരിച്ചുവർ അഭിപ്രായപെട്ടു.
പ്രസിഡന്റ് നാസർ നീലിമയുടെ അദ്ധക്ഷതയിൽ അരോമ ദർബാർ ഹാളിൽ നടന അനുസ്മരണ സദസ്സ് വി എം ജെ ഖത്തർ ചാപ്റ്റർ ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത് ഉത്ഘാടനം ചെയ്ത്. കനിവ് ക
ൺവീണർ എംപി ഇല്യാസ് സംസാരിച്ചു.
അനുശോചന പ്രമേയം ഓർഗനൈസിംങ് സെക്രട്ടറി നസീർ പി പി കെ അവതരിപ്പിച്ചു.
പ്രാർത്ഥന അഷ്‌റഫ് തായാട്ട് കുനി നിർവഹിച്ചു.
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും, വൈസ് പ്രസിഡന്റ് നാസർ പി പി നന്ദിയും പറഞ്ഞു.











