08:20pm 13 November 2026
NEWS
അസാധാരണ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുത്; ഷിപ്പിംഗ് ഏജൻസികൾക്ക് ഗതാഗത മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
10/04/2026  05:09 PM IST
nila
അസാധാരണ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുത്; ഷിപ്പിംഗ് ഏജൻസികൾക്ക് ഗതാഗത മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

ദോഹ: മേഖലയിലെ നിലവിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ചരക്ക് കൂലി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളെ തടയാൻ ഗാതഗതമന്ത്രാലയത്തിന്റെ ഇടപെടൽ.
രാജ്യത്തെ സമുദ്രഗതാഗത സേവന ദാതാക്കൾ നീതിപൂർവകവും സുതാര്യവുമായ രീതിയിൽ സേവനങ്ങൾ നൽകണമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. നിലവിലെ അസാധാരണ സാഹചര്യങ്ങൾ മുതലെടുത്ത് സേവന നിരക്കുകളിൽ ന്യായമല്ലാത്ത വർദ്ധനവ് വരുത്തുന്നതിനെതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.ഷിപ്പിംഗ് ഏജൻസികളുടെയും മാരിടൈം ഫ്രൈറ്റ് ഫോർവേഡർമാരുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 1980-ലെയും 2004-ലെയും 2012-ലെയും സമുദ്രഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ചരക്ക് നീക്കത്തിനോ മറ്റ് സേവനങ്ങൾക്കോ അമിത തുക ഈടാക്കുന്നത് നിയമവിരുദ്ധമാണ്.നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കും സേവന ദാതാക്കൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തെ സമുദ്ര വ്യാപാര മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും എല്ലാ സ്റ്റേക്ക് ഹോൾഡർമാരും നിലവിലുള്ള നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img