03:49am 08 July 2026
NEWS
ഡോളർ കരുത്താർജിക്കുന്നു: രണ്ടാഴ്ചത്തെ ഉയർന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക്
07/07/2026  01:01 PM IST
nila
ഡോളർ കരുത്താർജിക്കുന്നു: രണ്ടാഴ്ചത്തെ ഉയർന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക്

​ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇടിവ്. ഡോളറിന്റെ മൂല്യം നേരിയ തോതിൽ ഉയർന്നതാണ് സ്വർണത്തിന് തിരിച്ചടിയായത്. എങ്കിലും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കില്ലെന്ന സൂചനകൾ സ്വർണവിലയിലെ വൻ ഇടിവ് തടഞ്ഞു നിർത്തി.
​തിങ്കളാഴ്ചത്തെ സ്പോട്ട് വ്യാപാരത്തിൽ സ്വർണവില 0.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,153.50 ഡോളർ എന്ന നിരക്കിലെത്തി. എന്നാൽ വ്യാപാരത്തിന്റെ തുടക്കത്തിൽ ജൂൺ 22-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് സ്വർണം രേഖപ്പെടുത്തിയിരുന്നു. അതേസമയം, ആഗസ്റ്റ് ഡെലിവറിക്കായുള്ള യു.എസ് സ്വർണ്ണ ഫ്യൂച്ചറുകൾ 1 ശതമാനം ഉയർന്ന് ഔൺസിന് 4,167.50 ഡോളറിലെത്തി.
​പ്രതീക്ഷയേകി കഴിഞ്ഞ ആഴ്ച
യു.എസിലെ തൊഴിൽ ഡാറ്റ പ്രതീക്ഷിച്ചതിലും കുറഞ്ഞത് പണപ്പെരുപ്പത്തെക്കുറിച്ചും പലിശനിരക്ക് വർധനവിനെക്കുറിച്ചുമുള്ള ആശങ്കകൾക്ക് ആശ്വാസമായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് ആഴ്ചകളായുണ്ടായ തുടർച്ചയായ ഇടിവിന് വിരാമമിട്ട്, കഴിഞ്ഞ ആഴ്ചയിൽ മാത്രം സ്വർണവിലയിൽ 2 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിരുന്നതായി അൽ ജസീറയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img