09:29am 11 November 2026
NEWS
അന്താരാഷ്ട്ര നിയമം അവഗണിച്ച് ഇസ്രായേൽ; മുന്നറിയിപ്പ് മുഴക്കി ദോഹ ഉച്ചകോടി
17/09/2025  09:46 AM IST
nila
അന്താരാഷ്ട്ര നിയമം അവഗണിച്ച് ഇസ്രായേൽ;  മുന്നറിയിപ്പ് മുഴക്കി ദോഹ ഉച്ചകോടി

 

ദോഹ: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ദോഹയിൽ ചേർന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ അന്തിമ പ്രസ്താവന പുറപ്പെടുവിച്ചു.
അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ തലവന്മാരും പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയിൽ, അംഗരാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ഭീഷണിപ്പെടുത്തുന്ന ഏതൊരു ആക്രമണത്തെയും ശക്തമായി അപലപിക്കുകയുണ്ടായി. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഐക്യദാർഢ്യം ആവർത്തിച്ചും അവർ ഉറപ്പിച്ചു.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ചേർന്ന അടിയന്തര യോഗത്തിൽ ഇസ്രായേൽ ആക്രമണത്തെ അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ഗുരുതര ലംഘനമായി അപലപിച്ചതിനെയും ഖത്തറോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനെയും ഉച്ചകോടി സ്വാഗതം ചെയ്തു. ഇസ്രായേൽ നടത്തിയ ആവർത്തിച്ചുള്ള ആക്രമണങ്ങൾ മേഖലാ സമാധാനത്തിനും ആഗോള നിയമക്രമത്തിനും നേരിട്ടുള്ള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതയും ഉത്തരവാദിത്വക്കുറവും ഇസ്രായേലിനെ കൂടുതൽ ധൈര്യപ്പെടുത്തി ആക്രമണങ്ങൾ തുടരാൻ പ്രേരിപ്പിച്ചെന്നും ഉച്ചകോടി മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img