
ദോഹ : ICF ദോഹ റീജിയനു കീഴിൽ നടക്കുന്ന തഅലീമുൽ ഖുർആൻ മദ്റസ സ്റ്റുഡന്റ്സ് ഫെസ്റ്റ് ഡിസംബർ 12 ന് അൽസദ്ദ് സ്വാദ് റെസ്റ്റോറന്റിൽ വച്ച് നടക്കും . 12 ന് ജുമുഅക്ക് ശേഷം തുടങ്ങുന്ന പരിപാടിയിൽ നൂറോളം വിദ്യാർഥികൾ മാറ്റുരക്കും . പ്രസംഗം , മാപ്പിളപ്പാട്ട് , സംഘഗാനം , ഖുർആൻ പാരായണം , ആക്ഷൻ സോങ് , ക്വിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ. പരിപാടിയുടെ വിജയത്തിനായി സഈദലി സഖാഫി ചെയർമാനും സുബൈർ നിസാമി കൺവീനറും സയ്യിദ് സിദ്ധീഖ് സഖാഫി അൽ ഹാദി ഫിനാൻസ് സമിതി ചെയർമാനും യഅഖൂബ് സഖാഫി ഫിനാൻസ് കൺവീനറുമായി മദ്രസ മാനേജ്‍മെന്റ്, രക്ഷിതാക്കൾ , ICF , RSC ഭാരവാഹികൾ എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഗം നിലവിൽ വന്നു .
പറവണ്ണ അബ്ദുൾറസാഖ് മുസ്‌ലിയാർ, സിറാജ് ചൊവ്വ , അബ്ദുൽ അസീസ് സഖാഫി പാലോളി , കെ ബി അബ്ദുല്ല ഹാജി , ഫഖ്‌റുദീൻ , നൗഷാദ് അതിരുമട എന്നിവർ ഉപദേശകസമിതി , ഇസ്മാഈൽ ബുഖാരി ( പ്രോഗ്രാം സമിതി ചെയർമാൻ ), ഹാരിസ് മൂടാടി ( പ്രോഗ്രാം സമിതി കൺവീനർ ), ഹുസ്സൈൻ കൈപ്പമംഗലം (ഗസ്റ്റ് റിലേഷൻഷിപ് ചെയർമാൻ ), ഉബൈദ് പേരാമ്പ്ര ( ഗസ്റ്റ് റിലേഷൻഷിപ് കൺവീനർ ), സുഹൈൽ ആർ . കെ . ( റിഫ്രഷ്‌മെന്റ് & സെക്യൂരിറ്റി ചെയർമാൻ ), റഫീഖ് പൊന്നാനി ( കൺവീനർ ), ഷകീർ ബുഖാരി ( ജഡ്ജ്മെന്റ് സമിതി ചെയർമാൻ ), മുസമ്മിൽ പേരാമ്പ്ര ( കൺവീനർ ), ഇസ്മാഈൽ ചേരാപുരം , മുഹ്‌സിൻ ( ഐ,ടി ), അബ്ദുൽ മജീദ് മുക്കം, അബ്ദുൽ സലാം കാളാവ് ( സ്റ്റേജ് ആൻഡ് സൗണ്ട് ), റനീബ് അബൂബക്കർ , റമീസ് തളിക്കുളം ( പബ്ലിസിറ്റി ) എന്നിവരാണ് സ്വാഗത സംഘം സമിതി ഭാരവാഹികൾ . ഉത്ഘാടന സമാപന ചടങ്ങുകളിൽ നിരവധി പ്രമുഖർ പങ്കെടുക്കും.










