07:33am 13 November 2026
NEWS
ആഗോള സിനിമയുടെ തിളക്കമുയർത്തി ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കം
21/11/2025  12:22 PM IST
NILA
ആഗോള സിനിമയുടെ തിളക്കമുയർത്തി ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കം

 

ദോഹ: ഖത്തറിന്റെ ആഗോള സിനിമാ സാന്നിധ്യത്തെ പുതുയുഗത്തിലേക്ക് ഉയർത്തി കൊണ്ട് ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) 2025  ആരംഭിച്ചു. കൗതർ ബെൻ ഹാനിയ സംവിധാനം ചെയ്ത The Voice of Hind Rajab എന്ന ശ്രദ്ധേയ സിനിമയുടെ പ്രദർശനമായിരുന്നു
ഉദ്ഘാടന ചിത്രം. ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും മന്ത്രിമാരും സാംസ്കാരിക നേതാക്കളും പങ്കെടുത്തു. റെഡ് കാർപ്പെറ്റിൽ സംവിധായിക കൗതർ ബെൻ ഹാനിയ, നിർമ്മാതാക്കൾ നദീം ഷൈക്രൂഹ, ഒഡെസ്സ റേ, ചിത്രത്തിലെ താരങ്ങൾ, കൂടാതെ ഹിന്ദ് റജബിന്റെ കുടുംബാംഗങ്ങൾക്കും പാലസ്തീൻ റെഡ് ക്രസന്റ് പ്രതിനിധികൾക്കും വരവേൽപ്പ് നൽകി.
ജിം ഷെറിഡൻ, എലിയ സുലൈമാൻ, രിഥി പാൻ, എഞ്ചിൻ ആൽട്ടാൻ, എലിയാന തുടങ്ങിയവരും ചടങ്ങിൽ സാന്നിധ്യം വഹിച്ചു.ഓരോ ശബ്ദത്തിനും വിലയുണ്ട്. കല ഖത്തറിന്റെ ഹൃദയത്തിൽ എന്നും നിലനിൽക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഫാത്മ ഹസൻ അൽ രിമൈഹി പ്രസംഗത്തിൽ പറഞ്ഞു. 300,000 ഡോളർ സമ്മാനത്തുകയാണ് മത്സരവിഭാഗങ്ങളിൽ വിജയികൾക്ക് ലഭിക്കുക.
സംഗീതപരിപാടികൾ,  കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ എന്നിവയടങ്ങിയ വിപുലമായ പരിപാടികളാണ് ഈ വർഷത്തെ ഫെസ്റ്റിവലിൽ.
ദോഹയിലെ കതാറ, മ്ഷൈരിബ് Downtown Doha, MIA തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങളും സാംസ്കാരിക സംവാദത്തിന്റെയും സിനിമാ ആഘോഷത്തിന്റെയും അന്താരാഷ്ട്ര വേദികളായി മാറുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img