04:52am 13 November 2026
NEWS
അപരിചിത വസ്തുക്കളിൽ തൊടരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
02/03/2026  09:27 PM IST
nila
അപരിചിത വസ്തുക്കളിൽ തൊടരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

 

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. റോഡുകളിലോ പൊതുസ്ഥലങ്ങളിലോ കാണപ്പെടുന്ന അപരിചിതമോ സംശയകരമോ ആയ വസ്തുക്കളോട് (Strange or Unidentified Objects) അടുക്കുകയോ അവയിൽ തൊടുകയോ ചെയ്യരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.സംശയകരമായ രീതിയിൽ ഏതെങ്കിലും ലോഹാവശിഷ്ടങ്ങളോ ഉപകരണങ്ങളോ കണ്ടാൽ അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം.ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് അധികൃതരെ വിവരം അറിയിക്കണം.സ്ഫോടകവസ്തുക്കളോ മിസൈൽ അവശിഷ്ടങ്ങളോ ആകാൻ സാധ്യതയുള്ളതിനാൽ അവ സ്വയം നീക്കം ചെയ്യാനോ പരിശോധിക്കാനോ ശ്രമിക്കരുത്.പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിർദ്ദേശമെന്നും, അധികൃതരുടെ ദ്രുതഗതിയിലുള്ള ഇടപെടലിന് കൃത്യസമയത്തുള്ള വിവരം നൽകൽ അത്യാവശ്യമാണെന്നും മന്ത്രാലയം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img