03:42am 05 September 2026
NEWS
ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: മുൻകരുതൽ മുന്നറിയിപ്പുമായി ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസി


04/08/2026  11:17 AM IST
nila
ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: മുൻകരുതൽ മുന്നറിയിപ്പുമായി ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസി

ദോഹ: യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോരാൻ ഇടയുള്ളതിനാൽ ബോർഡിംഗ് പാസുകളുടെയും യാത്രാ ടിക്കറ്റുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസി (NCSA). ഓഗസ്റ്റ് 3-ന് പുറപ്പെടുവിച്ച നിർദേശത്തിലാണ് ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
​ബോർഡിംഗ് പാസുകളിലും ടിക്കറ്റുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ (QR) കോഡുകൾ, ബാർകോഡുകൾ എന്നിവയിലൂടെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ പദ്ധതികളും (Travel Itineraries) അപരിചിതർക്ക് എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്ന് സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നു. അവധിക്കാല ചിത്രങ്ങളും യാത്രാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ബോർഡിംഗ് പാസുകളിലെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും മറയ്ക്കുകയോ ബ്ലർ (Blur) ചെയ്യുകയോ ചെയ്യണമെന്ന് ഏജൻസി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img