07:24am 13 November 2026
NEWS
സമൂഹത്തിന്റെ തിരുത്തൽ ശക്തിയാകുവാൻ വിദ്യാർത്ഥി സമൂഹം ശരിയായ പാതയിൽ സഞ്ചരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ്

28/07/2026  06:48 PM IST
nila
സമൂഹത്തിന്റെ തിരുത്തൽ ശക്തിയാകുവാൻ  വിദ്യാർത്ഥി സമൂഹം ശരിയായ പാതയിൽ സഞ്ചരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന്  ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ്

ചെങ്ങന്നൂർ:  സഭയുടെയും സമൂഹത്തിൻ്റെയും ഏറ്റവും വലിയ നിക്ഷേപം വിദ്യാർത്ഥി സമൂഹമാണെന്നും സമൂഹത്തിന്റെ തിരുത്തൽ ശക്തിയാകുവാൻ  വിദ്യാർത്ഥി സമൂഹം ശരിയായ പാതയിൽ സഞ്ചരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും  ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പളളിയിൽ നടന്ന സൺഡേ സ്കൂൾ വേദപ്രവീൺ ബിരുദദാന ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൺഡേ സ്കൂർ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ടിജു ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ  ഫാ.ജോൺ ടി.വർഗീസ്   കുളക്കട  മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി,  ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ.വി.വർഗീസ്,  മുൻ ഡയറക്ടർ ഡോ.ജേക്കബ് ഉമ്മൻ,  ഫാ. ഗീവർഗീസ് ശാമുവേൽ, ഫാ.ജോസഫ് കുര്യാക്കോസ്,  ഫാ. തോമസ് ശമുവേൽ, ഫാ. ബിജു എൻ. ഈപ്പൻ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജിജി പണിക്കർ കെ, റെയ്ച്ചൽ രാജൻ, വിജു വി. ബി, ജോർജ് വർഗീസ്, ഏബ്രഹാം കെ.എ, ആനീ ജോർജ്  എന്നിവർ പ്രസംഗിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറിമാരായ  സുനിമോൾ ഡി, സുനിൽ സി. വർഗീസ്, തോമസ് ശമുവേൽ , തോമസ്കുട്ടി, ബിൻസി ജേക്കബ്  എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കി. റെഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിലായി 130 വിദ്യാർത്ഥികൾക്കാണ് വേദപ്രവീൺ ബിരുദം നല്കിയത്. ഇതിനോടനുബന്ധിച്ച്  സോണൽ -ഭദ്രാസന തലങ്ങളിൽ പാഠ്യപാഠ്യേതര മത്സരങ്ങളിൽ  ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. സൺഡേ സ്കൂൾ സോണൽ ചാമ്പ്യൻ കെവിൻ മാത്യു ചാക്കോ , പ്രത്യക പുരസ്ക്കാര ജേതാക്കളായ നിധി അന്ന സജി, ദാവീദ് നിതിൻ തോമസ്,. ആരോൺ ഫിലിപ്പ് തോമസ്  എന്നിവരെ ആദരിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് ആറാട്ടുപുഴ സെന്റ് ജോർജ് സൺഡേ സ്കൂൾ, ഭദ്രാസന സഹപാഠ്യ മത്സരത്തിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ പുത്തൻകാവ് സെന്റ് മേരീസ് സൺഡേ  സ്കൂൾ യൂണിറ്റും  സമ്മാനാർഹരായി. ഡിസ്ട്രിക്ട് തലത്തിൽ പുത്തൻകാവ്, ഇടവങ്കാട് എന്നിവ ഒന്നാം സ്ഥാനവും ഉമയാറ്റു കര ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.