NEWS
ശ്രീ അമരാവതി മഹാലക്ഷ്മി ദേവസ്ഥാനത്ത് നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം
12/10/2026 08:45 PM IST
nila

ചെങ്ങന്നൂർ: ശ്രീ അമരാവതി മഹാലക്ഷ്മി ദേവസ്ഥാനത്ത് നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരര് ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന് തുടക്കം കുറിച്ചു.
ചടങ്ങിൽ അയ്യപ്പൻ കെ.എസ്. അധ്യക്ഷത വഹിച്ചു.
അനീഷ് വി. കുറുപ്പ് നവരാത്രി സന്ദേശം നൽകി. വണ്ടിമല ക്ഷേത്രം ശാന്തി കെ.വി. അർജുനൻ, മേൽശാന്തിമാരായ അജു കൃഷ്ണൻ, അനു കൃഷ്ണൻ, അഡ്വ. നിതിൻ ചെറിയാൻ, ശ്രീലക്ഷ്മി കെ.എസ്., അഡ്വ. ബിന്ദു, ഉണ്ണികൃഷ്ണൻ ടി.സി., മനു കൃഷ്ണൻ, ഉണ്ണികൃഷ്ണൻ കാരക്കാട്, അനിൽകുമാർ കാരക്കാട്, ഉഷ തട്ടാവിള, അംബിക, ഗീത മണത്തറ, അയ്യപ്പൻ കെ.ജി., ഗ്രീഷ്മ കെ.എസ്., ഗോപാലൻ, ശ്യാമള, നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കുട്ടികളുടെ കലാപരിപാടികളും ക്ഷേത്രമണ്ഡപത്തിൽ അരങ്ങേറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











