12:00am 11 November 2026
NEWS
വികസിത കേരളം ജില്ലാ ഹെൽപ്പ് ഡസ്ക്ക് ഉദ്ഘാടനം ചെയ്തു.
17/07/2025  07:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വികസിത കേരളം  ജില്ലാ ഹെൽപ്പ് ഡസ്ക്ക് ഉദ്ഘാടനം ചെയ്തു.

കൊച്ചി - കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന തലത്തിൽ ആരംഭിച്ച വികസിത കേരളം ഹെൽപ്പ് ഡസ്ക്കിന്റെ എറണാകുളം സിറ്റി ജില്ലാ ഹെൽപ്പ് ഡസ്ക്ക് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനും ഹെൽപ്പ് ഡസ്ക്ക് സംസ്ഥാന ഇൻ ചാർജുമായ സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.ഹെൽപ്പ് ഡസ്ക്ക് സംസ്ഥാന സഹ ഇൻ ചാർജ് എ.അനുപ്,ജില്ലാ ഇൻ ചാർജ്‌ അഡ്വ. രമാദേവി തോട്ടുങ്കൽ, ബി ജെ പി  ജില്ലാ ജന.സെക്രട്ടറിമാരായ അഡ്വ. എസ്. സജി, അഡ്വ. പ്രിയ പ്രശാന്ത്,ഹെൽപ്പ് ഡസ്ക്ക് ഇൻ ചാർജ്  സജീവൻ സി.എ എന്നിവർ പ്രസംഗിച്ചു.

ബിജെപി ജില്ലാ സെക്രട്ടറിമാരായ ഡോ. ജലജ ആചാര്യ, ടി. പദ്മ കുമാരി, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ കെ.എസ്. ഉണ്ണി, നേതാക്കളായ സുനിൽ തീരഭൂമി, ശശികുമാര മേനോൻ, ഗോപു പരമശിവൻ, അഡ്വ. രൂപേഷ്, രാമ ലഹിതൻ, തമ്പി കുമ്പളം, റാണി ഷൈൻ, സുധ വിമോദ്, മിനി ടീച്ചർ, അഡ്വ. മഞ്ജു ലഹിതൻ,ശ്രീലത ജി. പിള്ള എന്നിവർ സന്നിഹിതരായിരുന്നു.ഹെൽപ്പ് ഡസ്ക്ക് സേവനം - 0484-2351419,8138921649, 8138843198 എന്നീ നമ്പറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ലഭ്യമാണ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img