
ദോഹ:അതിരുകളില്ലാത്തപ്രവാസി പെരുമയുമായിഇന്ന് തുടക്കം കുറിച്ച
അഞ്ചാം ലോക കേരള സഭയിൽ ഖത്തറിൽ നിന്നുംരണ്ട് വനിതകൾ ഉൾപ്പെടെ16പ്രതിനിധികൾ.125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അഞ്ഞൂറിലധികം മലയാളി പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്ന ജനകീയ വേദിയായ ലോക കേരള സഭയിൽ ഖത്തറിൽ നിന്നുംനോർക്ക ഡയറക്ടർമാരായ ജെ. കെ. മോനോൻ, സി.വി. റപ്പായി, പ്രവാസി ക്ഷേമ ബോർഡ് ഡയറ ക്ടർ ഇ.എം. സുധീർ, മലയാളം മി ഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി. മംഗലം, സം സ്മൃതി ഭാരവാഹികളായ സാബി ത്ത് സഹീർ, ഷംസീർ അരിക്കുളം, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും വനിത വേദിജനറൽ സെക്രട്ടറി ജസിത നടപ്പുരയിൽ, മുൻ സംസ്കൃതി പ്രസിഡന്റ്
അഹമ്മദ് കുട്ടിഅറ ളയിൽ, യുവകലാ സാഹിതി കോ ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി സിറാജുദ്ദീൻ, ഭാരവാഹിയായ ബിനു ഇസ്മാഈൽ, കേരള ബിസിന സ് ഫോറം പ്രസിഡൻ്റ് ഷഹിൻ ഷാഫി, ഇൻകാസ് ഖത്തർ സെ ക്രട്ടറി ജൂട്ടാസ് പോൾ, സാമൂഹി ക പ്രവർത്തകരായ റഹൂഫ് കൊ ണ്ടോട്ടി, ഷൈനി കബിർ, ഖത്തർ ഐ.എം.സി.സി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ, ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചറൽ സെന്റർ പ്രതി നിധി പി.പി. സുബൈർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലോകമെമ്പാടുമുള്ള മലയാളികളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും നമ്മുടെ നാടിന്റെ വികസനത്തിനായി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ പ്രവാസി മലയാളികൾ പങ്കാളികളാകും.
നിയമപരമായ പ്രതിസന്ധികൾ മുതൽ പുനരധിവാസം വരെ, ലോകത്തെവിടെയുള്ള മലയാളിക്കും നാട്ടിൽ ശബ്ദമുയർത്താൻ ലഭിക്കുന്ന ഉന്നതതല വേദിയാണിത്. പ്രവാസികൾക്കായി പ്രവാസികളാൽ രൂപംകൊണ്ട ഈ കൂട്ടായ്മ നവകേരള നിർമ്മിതിക്ക് കരുത്തേകുകയാണ്.
കേരളത്തിനകത്തും വിദേ ശത്തും ഇന്ത്യയിലെ ഇതര സം സ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയായ ലോക കേരളസഭയിൽ നിലവിൽ 351 അംഗങ്ങളാണു ള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെൻ്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്ന
ലോക കേരള സഭയിൽ
ഇന്ത്യക്ക് പുറത്തുള്ളവർ 104 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേ രും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ പ്രമുഖർ അടങ്ങുന്ന ഒരു സം ഘം ക്ഷണിതാക്കളും ഉണ്ടാകും. കൂടാതെ പ്രവർത്തനങ്ങൾ നിയ ന്ത്രിക്കുന്നതിനായി ചീഫ് സെക്രട്ട റി ഡോ. എ. ജയതിലക്, നോർക്ക സെക്രട്ടറി അനുപമ, നോർക്ക റൂട്ട സ് വൈസ് ചെയർമാൻ യൂസുഫ ലി, നോർക്ക റൂട്ടസ് വൈസ് ചെയ ർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവ ർ അടങ്ങിയ 10 അംഗ സെക്രട്ടേറി യറ്റ് മെംബർമാരും ഉണ്ട്.ഇന്ന് ആരംഭിച്ച
ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം
31ന് അവസാനിക്കും.
അഞ്ചാം ലോക കേരള സഭയുടെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും.വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽമുഖ്യമന്ത്രിപിണറായി വിജയൻ
ഉദ്ഘാടനംചെയ്യും.
സമ്മേളനത്തോടൊപ്പം സംഗീതവും നൃത്തരൂപങ്ങളും കോർത്തിണക്കിയ കലാസന്ധ്യയും ഉണ്ടായിരിക്കും











