04:06am 11 November 2026
NEWS
എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു
18/07/2025  01:46 PM IST
nila
എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊല്ലം: ജില്ലയിലെ എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി നിരന്തരം ഇടപെടൽ നടത്തുന്ന കൊല്ലം സിറ്റിസൺ ഫോറം ഭാരവാ​ഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്ത ആശുപത്രികളും മറ്റ് ക്ലിനിക്കുകളും അടച്ചുപൂട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ജില്ലാ കളക്ടറാണ് രജിസ്റ്ററിം​ഗ് അതോറിറ്റി. 

 കൊല്ലം സിറ്റിസൺ ഫോറംചെയർമാൻ എംകെ. സലിമിന്റെ നേതൃത്വത്തിലാണ് ഭാരവാഹികൾ കളക്ടർക്ക് നിവേദനം നൽകിയത്. ഫോറം ജനറൽ സെക്രട്ടറി സെക്രട്ടറി  രാജീവ് പാലത്തറ, ട്രഷറർ  ഗിരി, എക്സിക്യൂട്ടീവ് അംഗങ്ങളായ അയത്തിൽ അൻസാർ, കല്ലുമൂട്ടിൽ നാസർ, ഷിബു റൗതർ, പോളയത്തോടു അൻസാരി എന്നിവർ സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img