പ്ലാസ്റ്റിക് ബെഞ്ചുകള്‍ സ്ഥാപിച്ച് ഡിസിബി ബാങ്ക്

എറണാകുളം സുഭാഷ് പാര്‍ക്കില്‍ ഡിസിബി ബാങ്കും, വേ ഫോര്‍ ലൈഫ് എന്‍ജിഒയും ചേര്‍ന്ന് സ്ഥാപിച്ച റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് പാര്‍ക്ക് ബെഞ്ചുകള്‍ ഡിസിബി ബാങ്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് മേധാവി അജയ് അഹ്ലുവാലിയ, സൗത്ത് സോണ്‍ ഹെഡ് ലക്ഷ്മി നാരായണ്‍, കൊച്ചി സര്‍ക്കിള്‍ ഹെഡ് ശ്രീജിത്ത് നായര്‍, വേ ഫോര്‍ ലൈഫ് എന്‍ജിഒ സിഎസ്ആര്‍ ഹെഡ് വെങ്കിടേഷ്, വൈസ് പ്രസിഡന്റ് ലതീഷ് കുമാര്‍ എ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കൊച്ചി നഗരത്തിലെ പാര്‍ക്കുകളില്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് പാര്‍ക്ക് ബെഞ്ചുകള്‍ സ്ഥാപിച്ചു. ഡിസിബി ബാങ്ക്, വേ ഫോര്‍ ലൈഫ് എന്‍ജിഒയുടെ സഹകരണത്തോടെ മറൈന്‍ ഡ്രൈവ് സുബാഷ് പാര്‍ക്ക്, പനമ്പള്ളി നഗര്‍ ഡയമണ്ട് പാര്‍ക്ക് എന്നിവിടങ്ങൡലായി 25 പാര്‍ക്ക് ബെഞ്ചുകളാണ് സ്ഥാപിച്ചത്. വേ ഫോര്‍ ലൈഫ് എന്‍ജിഒ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ബെഞ്ചുകള്‍ നിര്‍മ്മിക്കാനുപയോഗിച്ചത്. കാഴ്ചയില്‍ മാര്‍ബിള്‍ ബെഞ്ചിനോട് സാമ്യമുള്ളതാണ് പ്ലാസ്റ്റിക് പാര്‍ക്ക് ബെഞ്ചുകള്‍. ഭാരം കുറവായതിനാല്‍ ഇവ ആവശ്യാനുസരണം എടുത്തു മാറ്റാനും സാധിക്കും.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, റീസൈക്കിള്‍ ചെയ്യുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി സൗഹാര്ദ്ദകരമായ ദൗത്യം ആരംഭിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തെ ദീര്‍ഘകാല ഉപയോഗയോഗ്യമായ പൊതു സൗകര്യങ്ങളാക്കി മാറ്റുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. 27 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ചാണ് ഓരോ ബെഞ്ചും നിര്‍മ്മിച്ചിരിക്കുന്നത്. 25 ബെഞ്ചുകളിലൂടെ 650 കിലോ പ്ലാസ്റ്റിക് പുനരുപയോഗിച്ചുവെന്ന് ഡിസിബി ബാങ്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് മേധാവി അജയ് അഹ്ലുവാലിയ പറഞ്ഞു.
മരത്തിലും ലോഹത്തിലും നിര്‍മ്മിച്ച ബെഞ്ചുകളെ അപേക്ഷിച്ച് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബെഞ്ചുകള്‍ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളതും, കുറഞ്ഞ പരിപാലന ചെലവുള്ളതും, കൂടുതല്‍ ദീര്ഘായുസുള്ളതുമായിരിക്കും. അതിനാല്‍ പൊതു സ്ഥലങ്ങളില്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കാവുന്നതാണ്. കൊച്ചി സുഭാഷ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഡിസിബി ബാങ്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് മേധാവി അജയ് അഹ്ലുവാലിയ, സൗത്ത് സോണ്‍ ഹെഡ് ലക്ഷ്മി നാരായണ്‍, കൊച്ചി സര്‍ക്കിള്‍ ഹെഡ് ശ്രീജിത്ത് നായര്‍, വേ ഫോര്‍ ലൈഫ് എന്‍ജിഒ സിഎസ്ആര്‍ ഹെഡ് വെങ്കിടേഷ്, വൈസ് പ്രസിഡന്റ് ലതീഷ് കുമാര്‍ എ, സിറ്റി ലീഡ് ആദര്‍ശ് പി. എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.











