
ദോഹ:രാജ്യത്തിന്റെ പൈതൃക മൂല്യങ്ങൾ പുതുതലമുറയിൽപകരുന്നതായി ദർബ് അൽ സായി മത്സരം.
സന്ദർശകർക്കായി വ്യത്യസ്തമായ വിദ്യാഭ്യാസപരവും ഇന്ററാക്ടീവ് അനുഭവവുമൊരുക്കുന്ന ദർബ് അൽ സായി മത്സരംഖത്തറിന്റെ സമ്പന്നമായ മൂല്യങ്ങൾ പുതുതലമുറയിൽ നട്ടുവളർത്തുന്ന പ്രധാന വേദിയായി മാറിയിരിക്കുകയാണ്. ദേശീയദിനാഘോഷങ്ങളുടെഔദ്യോഗികവേദിയായ
ഉംസലാലിലെ ദർബ് അൽ സായിയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള മത്സരം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഓരോ റൗണ്ടിന് ശേഷവും ഉടൻതന്നെ നറുക്കെടുപ്പിലൂടെ തത്സമയം നൽകുന്ന ക്യാഷ് പ്രൈസ് സംവിധാനം മത്സരത്തിന് കൂടുതൽ ആവേശം പകർന്നു. പൊതുവിജ്ഞാന പരീക്ഷകളിൽ മാത്രം ഒതുങ്ങാതെ, ഒട്ടക സവാരി, പരമ്പരാഗത നാടൻ കളികൾ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളും അനുഭവപരമായ പഠനങ്ങളും ഉൾപ്പെടുത്തി മത്സരത്തിന്റെ വ്യാപ്തി ഈ വർഷം വിപുലീകരിച്ചതായി സംഘാടകർ വ്യക്തമാക്കി.
യുവാക്കളിലും കുട്ടികളിലും ദർബ് അൽ സായി പരിപാടികളോടുള്ള വലിയ ആവേശമാണ് ഉയർന്ന ജനപങ്കാളിത്തത്തിന് കാരണമെന്ന്മത്സരത്തിന്റെ അവതാരകയും മാധ്യമ പ്രവർത്തകയുമായ ഇമാൻ അൽ കാബിപറഞ്ഞു.ഈ മത്സരം ഒരു താൽക്കാലിക വിനോദ പരിപാടിയല്ല, മറിച്ച് “നമ്മുടെ ചരിത്രത്തിന്റെയും യഥാർത്ഥ മൂല്യങ്ങളുടെയും സഞ്ചരിക്കുന്ന പാഠശാല” ആണെന്നും അവർ കൂട്ടിച്ചേർത്തു.ഒരു കുട്ടി ഒട്ടക സവാരി ചെയ്യുകയോ പരമ്പരാഗത കളിയിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ, വെറും വിവരങ്ങൾ മാത്രമല്ല, ഒരു കഴിവും പൂർവികരുടെ ചരിത്രവുമായി ബന്ധപ്പെട്ട അഭിമാനവും അവർ നേടുന്നുവെന്നും അവർ പറഞ്ഞു.











