10:38am 19 April 2026
NEWS
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരണസംഖ്യ 70,000 പിന്നിട്ടു
30/11/2025  05:58 AM IST
nila
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരണസംഖ്യ 70,000 പിന്നിട്ടു

ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരണസംഖ്യ 70,000 പിന്നിട്ടു. യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെയുള്ള കണക്കുകളാണ് ​ഗാസയിലെ ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ടത്. വെടിനിർത്തലിനുശേഷവും 350 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ട്. തെക്കൻ ഗാസയിലെ ബാനി സുഹെയ്‌ലയിൽ ശനിയാഴ്ച രാവിലെ നടന്ന ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടിനിർത്തൽ നിലവിലുള്ളതിനിടെയും ആക്രമണം തുടരുമ്പോൾ, തടവുകാരുടെ കൈമാറ്റവും പുരോഗമിക്കുകയാണ്. ഇതിനകം 20 ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. കൂടാതെ, 28 പേരുടെ മൃതദേഹങ്ങളും ഇസ്രയേലിന് കൈമാറി. മറുവശത്ത്, ഏകദേശം 2,000 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കുകയും നൂറുകണക്കിന് പലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ സംഘർഷം കുറഞ്ഞതിന്റെ സൂചനകൾ ഇപ്പോഴും കാണാനാകാത്ത അവസ്ഥ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img