NEWS
സൈബർ സുരക്ഷ: ഖത്തറും താജിക്കിസ്ഥാനും സഹകരണം ശക്തമാക്കുന്നു
22/08/2026 10:43 AM IST
NILA

ദോഹ: സൈബർ സുരക്ഷാ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി താജിക്കിസ്ഥാൻ പ്രതിനിധി സംഘം ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) സന്ദർശിച്ചു. ദോഹയിലെ യു.എൻ.ഓ.ഡി.സി (UNODC) റീജിയണൽ സെന്റർ ഫോർ കംബാറ്റിംഗ് സൈബർ ക്രൈം പ്രതിനിധികളും പരിശീലന സന്ദർശനത്തിന്റെ ഭാഗമായി സംഘത്തിനൊപ്പമുണ്ടായിരുന്നു.
സന്ദർശന വേളയിൽ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പ്രവർത്തനങ്ങൾ, പ്രധാന ചുമതലകൾ, സുരക്ഷാ മേഖലകൾ എന്നിവയെക്കുറിച്ച് താജിക് പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി.
തുടർന്ന് എൻ.സി.എസ്.എ (NCSA) ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ മുത്തവ അൽ ഹമ്മാദിയും താജിക് പ്രതിനിധികളും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. സൈബർ സുരക്ഷാ മേഖലയിലെ പരസ്പര സഹകരണം ശക്തമാക്കുന്നതിനും അറിവുകൾ പങ്കുവെക്കുന്നതിനുമുള്ള വിവിധ വഴികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










