NEWS
ചിക്കൻ, പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ കൂട്ടി
19/09/2026 09:58 AM IST
nila

ദോഹ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന പുതിയതും തണുപ്പിച്ചതുമായ (Fresh & Chilled) ചിക്കൻ ഉൽപ്പന്നങ്ങൾക്കും തെരഞ്ഞെടുത്ത പച്ചക്കറികൾക്കും കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചു 2026-ലെ 45-ാം നമ്പർ ഡിക്രീ പ്രകാരമുള്ള പുതിയ നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
വിളവെടുപ്പ് കാലയളവിൽ പ്രാദേശിക ഉൽപ്പാദകരെ പിന്തുണയ്ക്കുന്നതിനും വിപണിയിൽ ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് മുൻഗണന ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.ചിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള 18 ശതമാനം തീരുവ വർഷം മുഴുവൻ തുടരുമ്പോൾ, പച്ചക്കറികൾക്കുള്ള 15 ശതമാനം തീരുവ അവയുടെ പ്രാദേശിക വിളവെടുപ്പ് സീസണുകളിൽ മാത്രമായിരിക്കും ബാധകമാകുക എന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











