കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പും മുംബൈയിലെ ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് (JMO) – 2026 മെയ് 24ന് രാവിലെ 10.00 മുതൽ സംഘടിപ്പിക്കുന്നു. 5,6,7 ക്ലാസ്സുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഈ ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പരീക്ഷ ഓഫ്ലൈൻ രീതിയിലും ചോദ്യപേപ്പർ ഇംഗ്ലീഷിലുമായിരിക്കും. രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്. ഫീസ് ബാങ്ക് അക്കൗണ്ട് വഴി അടക്കേണ്ടതാണ്. അക്കൗണ്ട് നമ്പർ: 57014625969, ബാങ്ക്: എസ്ബിഐ, കുസാറ്റ് ശാഖ, IFSC: SBIN0070235. രജിസ്ട്രേഷന്റെ അവസാന തീയതി: ഏപ്രിൽ 30, വൈകിട്ട് 5.00 മണി വരെ. താൽപര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSdSljUWdTMutlWH85VfpE2uUUlBc3UYBZok52SOCWnAeX33ag/viewform എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാസെന്റർ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447327154 എന്ന നമ്പറിലോ noufal@cusat.ac.in എന്ന വിലാസത്തിലോ ബന്ധപെടുക.
Photo Courtesy - Google








