08:00pm 12 November 2026
NEWS
കുസാറ്റ്: ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് മെയ് 24ന്
07/04/2026  03:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ്: ജൂനിയർ മാത്തമാറ്റിക്കൽ  ഒളിമ്പ്യാഡ് മെയ് 24ന്

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പും മുംബൈയിലെ ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് (JMO) – 2026 മെയ് 24ന് രാവിലെ 10.00 മുതൽ സംഘടിപ്പിക്കുന്നു. 5,6,7 ക്ലാസ്സുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഈ ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പരീക്ഷ ഓഫ്‌ലൈൻ രീതിയിലും ചോദ്യപേപ്പർ ഇംഗ്ലീഷിലുമായിരിക്കും. രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്. ഫീസ് ബാങ്ക് അക്കൗണ്ട് വഴി അടക്കേണ്ടതാണ്. അക്കൗണ്ട് നമ്പർ: 57014625969, ബാങ്ക്: എസ്‌ബിഐ, കുസാറ്റ് ശാഖ, IFSC: SBIN0070235. രജിസ്ട്രേഷന്റെ അവസാന തീയതി: ഏപ്രിൽ 30, വൈകിട്ട് 5.00 മണി വരെ. താൽപര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSdSljUWdTMutlWH85VfpE2uUUlBc3UYBZok52SOCWnAeX33ag/viewform  എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാസെന്റർ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്  9447327154  എന്ന  നമ്പറിലോ  noufal@cusat.ac.in എന്ന വിലാസത്തിലോ ബന്ധപെടുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img