02:55am 10 October 2026
NEWS
കുസാറ്റ് ഡോ എൽ. സുനിതാ ഭായ് എൻഡോവ്മെന്റ് ലെക്ച്ചർ സീരീസ് സംഘടിപ്പിച്ചു
09/10/2026  07:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഡോ എൽ. സുനിതാ ഭായ് എൻഡോവ്മെന്റ് ലെക്ച്ചർ സീരീസ് സംഘടിപ്പിച്ചു
HIGHLIGHTS

കുസാറ്റ് ഹിന്ദി വകുപ്പ് സംഘടിപ്പിച്ച ഡോ എൽ. സുനിതാ ഭായ് എൻഡോവ്മെന്റ് ലെക്ച്ചർ സീരിസിൽ പങ്കെടുക്കുന്ന വകുപ്പ് മേധാവി ഡോ. പ്രണീത പി, പ്രൊഫസർ ഡോ. ഗോപാൽജി പ്രഥാ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പിൽ ഡോ എൽ. സുനിതാ ഭായ് എൻഡോവ്മെന്റ് ലെക്ച്ചർ സീരിസ് സംഘടിപ്പിച്ചു. ചടങ്ങിൽ ഹിന്ദി വകുപ്പ് മേധാവി ഡോ. പ്രണീത പി അധ്യക്ഷയായി. വിശിഷ്ട അതിഥിയായി ഡോ. ബി. ആർ. അംബേദ്‌ക്കർ യൂണിവേഴ്സിറ്റിയിലെ (ന്യൂ ഡൽഹി) പ്രൊഫസർ ഡോ. ഗോപാൽജി പ്രഥാൻ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ കെ. കെ, അസിസ്റ്റന്റ് പ്രൊഫസറും എൻഡോവ്മെന്റ് ലെക്ച്ചർ സീരിസ് കോർഡിനേറ്ററുമായ ഡോ. ഷീന എം. എ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img