
കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് അഞ്ചാമത് എഡിഷൻ വെബ്‌സൈറ്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പ്രകാശനം ചെയ്യുന്നു. സിൻഡിക്കേറ്റ് അംഗം ക്രിയാണ് ബിജു,യൂത്ത് വെൽഫെയർ ഡയറക്റ്റർ ഡോ. പി. കെ ബേബി, യുണൈറ്റഡ് നേഷൻസ് ഡയറക്റ്റർ ജനറൽ ഗംഗ പ്രമോദ്, ഗൗതം എസ് നായർ, തേജസ്സ് എം.എസ്, യുഗ വിന്റസ് ഗാലക്സ എന്നിവർ സമീപം.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യൂത്ത് വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ന്റെ സഹകരണത്തോടെ 2027 ജനുവരി 22 മുതൽ 24 വരെ നടക്കുന്ന കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് വെബ്‌സൈറ്റ്, https://cusatmun.cusat.ac.in ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പ്രകാശനം ചെയ്തു. സർവകലാശാല യൂത്ത് വെൽഫെയർ ഡയറക്റ്റർ ഡോ. പി. കെ ബേബി, സിണ്ടിക്കേറ്റ് അംഗം കുരിയൻ ബിജു, മോഡൽ യുണൈറ്റഡ് നേഷൻസ് സെക്രട്ടറി ജനറൽ ഗംഗ പ്രമോദ്, എക്സിക്യൂട്ടീവ് ഡയറക്ടർ യുഗ വിന്റസ് ഗാലക്സ എന്നിവർ പങ്കെടുത്തു. 3 ലക്ഷം രൂപ പ്രൈസ് മണി നൽകുന്ന കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് അഞ്ചാമത് എഡിഷൻ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡൽ യുണൈറ്റഡ് നേഷൻസ് ആണ്. യുണൈറ്റഡ് നേഷൻസ് വുമൺ, യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC), ഓൾ ഇന്ത്യ പൊളിറ്റിക്കൽ പാർട്ടീസ് മീറ്റ് (AIPPM), യുണൈറ്റഡ് നേഷൻസ് ഹൈ കമ്മിഷണർ ഫോർ റെഫ്യൂജീസ് (UNHCR), സ്പെഷ്യൽ ഫ്ലാഗ്ഷിപ് കമ്മിറ്റി, അന്തരാരാഷ്ട്ര നിരായുധീകരണ - സുരക്ഷാ കമ്മിറ്റി (DISEC), ഇന്റർനാഷണൽ പ്രസ് - ജേർണലിസം ആൻഡ് ഫോട്ടോജേർണലിസം എന്നിങ്ങനെ എട്ടു കമ്മറ്റികളിലായി 2027 ജനുവരി 22 മുതൽ 24 വരെ കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് നടക്കും. എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി., സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി എന്നിവർ രക്ഷാധികാരികളായ ഓർഗനൈസിംഗ് കമ്മറ്റി കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് അഞ്ചാമത് എഡിഷന് നേതൃത്വം നൽകും.
Photo Courtesy - Google









