04:29am 13 November 2026
NEWS
കുസാറ്റ് അർത്തിക്ത 2026 സംഘടിപ്പിച്ചു
28/02/2026  07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് അർത്തിക്ത 2026 സംഘടിപ്പിച്ചു
HIGHLIGHTS

കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്‌ടറുമായ ഡോ. പി കെ ബേബി സമാപന ചടങ്ങിൽ സംസാരിക്കുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് ഇക്കോണോമിക്സ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയോത്സവമായ അർത്തിക്ത 2026 സമാപിച്ചു. കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്‌ടറുമായ ഡോ. പി കെ ബേബി സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.ദേശീയോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗമായ കെ. രവി രാമൻ രചിച്ച "Kerala, 1956 to the Present: India's Miracle State" എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം പുസ്തക ചർച്ച നയിച്ചു. സമാപന ചടങ്ങിൽ കാർണീലിയൻ അസറ്റ് മാനേജ്മെന്റ് ആൻഡ് അഡ്വൈസർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡണ്ട് ധന്യ പി ആർ മത്സരാർത്ഥികളുടെ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ഗൗതം എസ് നമ്പിയാർ, അഞ്ജലി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img