
കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്ടറുമായ ഡോ. പി കെ ബേബി സമാപന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് ഇക്കോണോമിക്സ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയോത്സവമായ അർത്തിക്ത 2026 സമാപിച്ചു. കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്ടറുമായ ഡോ. പി കെ ബേബി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.ദേശീയോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗമായ കെ. രവി രാമൻ രചിച്ച "Kerala, 1956 to the Present: India's Miracle State" എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം പുസ്തക ചർച്ച നയിച്ചു. സമാപന ചടങ്ങിൽ കാർണീലിയൻ അസറ്റ് മാനേജ്മെന്റ് ആൻഡ് അഡ്വൈസർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡണ്ട് ധന്യ പി ആർ മത്സരാർത്ഥികളുടെ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ഗൗതം എസ് നമ്പിയാർ, അഞ്ജലി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








