02:24pm 12 November 2026
NEWS
ക്യൂമേറ്റ്‌സ് ഖത്തർ രക്തദാന ക്യാമ്പ് മെയ് 1ന് വെള്ളിയാഴ്ച
28/04/2026  08:17 PM IST
nila
ക്യൂമേറ്റ്‌സ് ഖത്തർ രക്തദാന ക്യാമ്പ് മെയ് 1ന് വെള്ളിയാഴ്ച

 


ദോഹ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് "രക്തദാനം മഹാദാനം" എന്ന സന്ദേശവുമായി ക്യൂമേറ്റ്‌സ് ഖത്തർ (Qmates Qatar) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് ഹമദ് നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
​ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 5:30 വരെയാണ് രക്തദാനത്തിനായി സമയം ക്രമീകരിച്ചിരിക്കുന്നത്. പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 
രക്തദാന ക്യാമ്പിനോടനുബന്ധിച്ച് 
ICBF ഇൻഷുറൻസ്, 
​നോർക്ക രജിസ്ട്രേഷൻ,
​പ്രവാസി പെൻഷൻ സ്കീം എന്നിവയുടെ 
 പ്രത്യേക ഹെൽപ്പ് ഡെസ്‌കും ക്രമീകരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 66136159, 66183878 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img