08:46pm 05 November 2026
NEWS
ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞു; പോർച്ചുഗൽ കുപ്പായത്തിൽ ഇനി കളിക്കില്ല
05/11/2026  04:23 PM IST
nila
ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞു; പോർച്ചുഗൽ കുപ്പായത്തിൽ ഇനി കളിക്കില്ല

 

ലിസ്ബൺ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പോർച്ചുഗൽ ദേശീയ ടീമിനായി ഇനി ബൂട്ടണിയില്ലെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് റൊണാൾഡോ തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.

രാജ്യാന്തര ഫുട്ബോളിൽ ഒട്ടേറെ ചരിത്രനേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ ശേഷമാണ് പോർച്ചുഗൽ ഇതിഹാസത്തിന്റെ പടിയിറക്കം. ദീർഘകാലം ദേശീയ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്ന റൊണാൾഡോയുടെ പ്രഖ്യാപനം ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

2026 ഫിഫ ലോകകപ്പായിരിക്കും തന്റെ അവസാന ലോകകപ്പെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. കരിയറിൽ ഇതുവരെ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img