09:51am 17 September 2025
NEWS
വിവരാവകാശ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ഇനി ക്രിമിനൽ കേസ്
16/09/2025  09:02 AM IST
ന്യൂസ് ബ്യൂറോ
വിവരാവകാശ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ഇനി ക്രിമിനൽ കേസ്

തിരുവനന്തപുരം:​വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി കേരള ഇൻഫർമേഷൻ കമ്മീഷൻ. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം, ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പാണ്. വിവരാവകാശ കമ്മീഷൻ അംഗം ടി.വി. രാമകൃഷ്ണൻ്റേതാണ് തീരുമാനം. കൃത്യസമയത്ത് വിവരം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ഇനി മുതൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. പൗരൻ്റെ വിവരങ്ങൾ അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ബാധ്യത ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img