01:17pm 10 November 2026
NEWS
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
08/07/2025  05:51 PM IST
സണ്ണി ലുക്കോസ്
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

കേരള സർവകലാശാല ആസ്ഥാനത്തെത്തി പൂർണപിന്തുണ അറിയിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവർത്തിക്കുന്നത് അനുവദിക്കാൻ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം കേരളത്തിൽ നടക്കുന്നത് എസ്എഫ്ഐ വേഴ്സസ് ഗവർണർ പോരാട്ടമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് വ്യക്തമാക്കി. ഗവർണർ നിയമിച്ച വിസിമാർക്കെതിരെ നാല് സർവകലാശാലകളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംസാരിക്കവെയാണ് പരാമർശം. സർവകലാശാലകളെ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്നും സംഘികളുടെ നീക്കം കേരളത്തിൽ അനുവദിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img