02:28am 08 September 2026
NEWS
വിദ്യാഭ്യാസ നയത്തെ കാവിവൽക്കരിക്കാൻ സിപിഎം കൂട്ടു നിൽക്കുന്നു - ജിജി പുന്തല
20/10/2025  01:10 PM IST
nila
വിദ്യാഭ്യാസ നയത്തെ കാവിവൽക്കരിക്കാൻ സിപിഎം കൂട്ടു നിൽക്കുന്നു - ജിജി പുന്തല

 

ചെങ്ങന്നൂർ: കേരളത്തിൻെറ വിദ്യാഭ്യാസ നയത്തെ കാവിവൽക്കരിക്കാൻ സിപിഎം കൂട്ടു നിൽക്കുകയാണെന്നും അതുകൊണ്ടാണ് ആരോടും ആലോചിക്കാതെ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ധൃതികൂട്ടുന്നതെന്നും കേരള ഡെമോക്രാറ്റിക് പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജിജി പുന്തല പറഞ്ഞു.
മുൻ കാലങ്ങളിലെ പോലെ ബിജെപി യെ പ്രീണിപ്പിച്ച് ചില കേസുകൾ മരവിപ്പിക്കാൻ ഉള്ള തന്ത്രമാണ് ഇത്. സിപിഐയോടു പോലും ആലോചിക്കാത്ത വല്യേട്ടൻ മനോഭാവം തള്ളിക്കളഞ്ഞു
 മന്ത്രിസഭയിൽ നിന്നു പുറത്തു പോകാൻ സിപിഐക്ക്  ധൈര്യം ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ചിലരെ ചുമന്നാൽ  ചുമക്കുന്നവരും നാറും  എന്ന അവസ്ഥയിൽ ആണ് സിപിഐ എന്നും ജിജി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.