03:14am 07 November 2026
NEWS
സി പി ഐ നേതാവ് പി രാജു മുൻ എംഎൽഎ അന്തരിച്ചു.
27/02/2025  10:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സി പി ഐ നേതാവ്  പി രാജു മുൻ എംഎൽഎ അന്തരിച്ചു.

കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു മുൻ എൽ എൽ എ അന്തരിച്ചു . ഇന്ന് പുലർച്ചേ 6 .40 ഓടെ  പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു  അന്ത്യം . രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു . 
ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും .തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എം എൽ എ പടിയിലെ വസതിയിലേക്ക് കൊണ്ടു പോകും .വൈകിട്ട് നാലിന്  വീട്ടുവളപ്പിൽ സംസ്കാരം നടത്തും. 
എ ഐ എസ് എഫിലൂടെ പൊതു രംഗത്ത് എത്തിയ രാജു എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ,1996 വർഷങ്ങളിൽ പറവൂരിൽ എം എൽ എ ആയിരുന്നു. രണ്ടു തവണ സി പി ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.
ഭാര്യ: ലതിക
മകൾ : സിന്ധു കരുനാഗപ്പള്ളി എസ് വി എച്ച് എസ് സ്കൂളിൽ അധ്യാപികയാണ്.
മരുമകൻ : ഡോ ജയ കൃഷ്ണൻ ,കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്കിൽ ഡോക്ടർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img