03:37pm 29 April 2026
NEWS
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന.
05/06/2025  11:49 AM IST
ചെറുകര സണ്ണിലൂക്കോസ്
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന.

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണമാണ് റിപോർട്ട് ചെയ്തത്. 

ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയർന്നു. 

കേരളത്തിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു‌തു. അതേസമയം, മഹാരാഷ്ട്രയിൽ മൂന്ന് മരണവും, ഡൽഹിയിലും കർണാടകയിലും രണ്ട് വീതം മരണവും റിപോർട്ട് ചെയ്‌തു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരിക്കുകയാണ് കേന്ദ്രം. 

ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു. നിലവിൽ 4000ൽ അധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.
കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img