01:56am 08 November 2026
NEWS
കോട്ടണ്‍ ഫാബ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ തുറന്നു
28/03/2025  10:27 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോട്ടണ്‍ ഫാബ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ തുറന്നു
HIGHLIGHTS

കോട്ടണ്‍ ഫാബിന്റെ പിടി ഉഷാറോഡ് ഷോറൂമിന്റെ ഉദ്ഘാടനം ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് നിര്‍വഹിക്കുന്നു. ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍, കോട്ടണ്‍ ഫാബ് എം.ഡി കെ.കെ.നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ്, ഫ്‌ളോര്‍ മാനേജര്‍ ഫ്രാന്‍സിസ് ടി.എസ്, സുനിത നൗഷാദ് എന്നിവര്‍ സമീപം.

 

കൊച്ചി: പ്രമുഖ  ടെക്സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബ്  തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും തുറന്നു. മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്‌സസറീസും ലഭ്യമാകുന്ന ഷോറൂംമഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡില്‍ പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍, കോട്ടണ്‍ ഫാബ് എം.ഡി കെ.കെ.നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ്, ഫ്‌ളോര്‍ മാനേജര്‍ ഫ്രാന്‍സിസി ടി.എസ്,കോട്ടണ്‍ ഫാബ് ഡയറക്ടര്‍മാരായ സുനിത നൗഷാദ്, ഫൈസല്‍, നൗഫല്‍, വ്യാപാരി വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. 
ട്രെന്‍ഡിവസ്ത്രങ്ങള്‍ കൂടുതലായി ആവശ്യമുള്ളവര്‍ എന്ന നിലയില്‍ തങ്ങളുടെ ആദ്യ പരിഗണന കേന്ദ്രം പതിറ്റാണ്ടുകളായി കോട്ടണ്‍ ഫാബ് ആണെന്ന് സമീറ സനീഷും അരുണ്‍ മനോഹറും അഭിപ്രായപ്പെട്ടു. കോട്ടണ്‍ ഫാബിന്റെ അതിഥികളായല്ല ആതിഥേയരായാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

5500 സ്‌ക്വയര്‍വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് തല്‍സമയം തന്നെ ആവശ്യമെങ്കില്‍ ആള്‍ട്ടറേഷന്‍ ചെയ്ത് നല്‍കുന്നതിനും സൗകര്യമുണ്ട്. ഏറ്റവും പുതിയതും ട്രെന്‍ഡിയുമായ ഡിസൈനുകള്‍ക്കായുളള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എറണാകുളത്ത് രണ്ടാമത്തെ ഷോറൂമില്‍ മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ വിപുലമാണ് ഒരുക്കിയിട്ടുള്ളത്.  സമകാലിക ഇന്റിരിയറോടുകൂടിയ ഷോറൂമില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഡിസൈനുകളും ശേഖരങ്ങളും കേരളത്തിലെ ഉപഭോക്താക്കളുടെ വ്യക്തിത്വവും ശൈലിയും ആവശ്യങ്ങളും നിറവേറ്റുന്നതിന് ക്യുറേറ്റ് ചെയ്തിട്ടുണ്ട്. മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img