05:07am 14 November 2026
NEWS
ഖത്തറിൽ തുടർച്ചയായ മഴ; കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം
10/03/2026  05:51 PM IST
nila
ഖത്തറിൽ തുടർച്ചയായ മഴ; കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം

ദോഹ: തലസ്ഥാന നഗരമായ ദോഹയുൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ശക്തമായ മഴ തുടരുന്നു. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കും പ്രത്യേകിച്ച് കടലിൽ പോകുന്നവർക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (QMD) കർശന ജാഗ്രതാ നിർദ്ദേശം നൽകി.​ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. സാധാരണ ഗതിയിൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരാമെങ്കിലും, ഇടിമിന്നലോടു കൂടിയ മഴയുള്ള സമയങ്ങളിൽ ഇത് 9 അടി വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമയങ്ങളിൽ കടൽ മാർഗമുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം.വടക്ക് പടിഞ്ഞാറ്/വടക്ക് കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 8 മുതൽ 18 നോട്ട് വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത 26 നോട്ട് വരെ വർദ്ധിച്ചേക്കാം.അടുത്ത കുറച്ച് മണിക്കൂറുകളിൽ കൂടി മഴ തുടരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img