06:30pm 09 November 2026
NEWS
തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്
30/05/2025  08:57 PM IST
സണ്ണി ലുക്കോസ്
തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

ഇതിന് എഐസിസി നേതൃത്വത്തിൻ്റെ അനുമതി വേണമെന്നാണ് നിലപാട്. എങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ പിവി അൻവർ അംഗീകരിച്ചാല്‍ ഇതുവരെ ഉന്നയിച്ച വിമർശനങ്ങള്‍ കണക്കിലെടുക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗത്വം നൽകി മുന്നണിയിലെടുക്കാമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു. 

അതേസമയം യുഡിഎഫുമായി ചർച്ച തുടരുകയാണെന്നും അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നുമാണ് അൻവർ വ്യക്തമാക്കുന്നത്. നാളെ രാവിലെ വാർത്താ സമ്മേളനം വിളിക്കുമെന്നും പിവി അൻവർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img