07:07pm 28 August 2026
NEWS
കോംഗോ വെടിനിർത്തൽ നിരീക്ഷണം: ആദ്യ ഫീൽഡ് പരിശോധനാ ദൗത്യത്തെ സ്വാഗതം ചെയ്ത് ഖത്തർ
28/08/2026  01:12 PM IST
nila
കോംഗോ വെടിനിർത്തൽ നിരീക്ഷണം: ആദ്യ ഫീൽഡ് പരിശോധനാ ദൗത്യത്തെ സ്വാഗതം ചെയ്ത് ഖത്തർ

ദോഹ:കോംഗോ റിപ്പബ്ലിക്കിൽ (ഡി.ആർ.സി) വെടിനിർത്തൽ നിരീക്ഷണത്തിന്റെ ഭാഗമായുള്ള ആദ്യ ഫീൽഡ് പരിശോധനാ ദൗത്യത്തെ ഖത്തർ ഔദ്യോഗികമായി സ്വാഗതം ചെയ്തു. കിഴക്കൻ കോംഗോയിലെ മിനെംബ്‌വെ മേഖലയിലാണ് 'എൻലാർജ്ഡ് ജോയിന്റ് വെരിഫിക്കേഷൻ മെക്കാനിസം പ്ലസ്' (+EJVM) ദൗത്യം നടന്നത്. കഴിഞ്ഞ ഒക്ടോബറിൽ ദോഹയിൽ വെച്ച് ഒപ്പുവെച്ച വെടിനിർത്തൽ നിരീക്ഷണ സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്നതിലെ ആദ്യത്തെ പ്രായോഗിക ചുവടുവെപ്പാണിതെന്ന് ഖത്തർ വിശേഷിപ്പിച്ചു.
​'ദോഹ പ്രക്രിയയുടെ' ഭാഗമായി തിങ്കളാഴ്ചയാണ് പരിശോധനാ ദൗത്യം പൂർത്തിയായത്. കഴിഞ്ഞ വർഷം ജൂലൈയിൽ ദോഹയിൽ ഒപ്പുവെച്ച തത്വങ്ങളുടെ പ്രഖ്യാപനവും നവംബറിലെ ഫ്രേംവർക്ക് കരാറും അനുസരിച്ച് ഇരുപക്ഷവും നൽകിയ ഉറപ്പുകളുടെ തെളിവാണ് ഈ ദൗത്യമെന്ന് ഖത്തർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൃത്യമായ ഇച്ഛാശക്തിയും സഹകരണവുമുണ്ടെങ്കിൽ ഇത്തരം നിരീക്ഷണ സംവിധാനങ്ങൾക്ക് ഗ്രൗണ്ടിൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുമെന്നും ഇത് തെളിയിക്കുന്നു.
​പരിശോധനാ സംഘത്തിന് സുരക്ഷിതവും തടസ്സരഹിതവുമായ പ്രവേശനം ഒരുക്കാൻ പൂർണ്ണ സഹകരണം നൽകിയ കോംഗോ സർക്കാരിനും അലയൻസ് ഫ്ലൂവ് കോംഗോ - മാർച്ച് 23 മൂവ്മെന്റിനും (AFC/M23) ഖത്തർ കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img