
ചെങ്ങന്നൂർ: കെ പി എം. എസ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് പി ഡി രാജൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. ഇടയാറന്മുള കോഴിപ്പാലം വൈ എം സി ഏ ഹാളിൽ ചേർന്ന യോഗത്തിൽ കെ പി എം സ് ഏകോപനസമിതി സംസ്ഥാന ചെയർമാൻ
കെ വിശ്വനാഥൻ അധ്യക്ഷതവഹിച്ചു.
യോഗം റിട്ട: ജില്ലാ ജഡ്ജി
തമ്പികുട്ടി ഉദ്ഘാടനം ചെയ്തു.
അനുശോചന പ്രമേയം സംസ്ഥാന മീഡിയ പബ്ലിസിറ്റി കൺവീനർ അഭിലാഷ് ചെറിയനാട് അവതരിപ്പിച്ചു.
മാലേത്ത് സരളദേവി എക്സ് എം.എൽ. എ ,
ജില്ലാ പഞ്ചായത്ത് മെമ്പർ അജയകുമാർ, ചെങ്ങന്നൂർ ബാർ അസോസിയേഷൻ സെക്രട്ടറി, ജോർജ്ജ് ജോസഫ്, കെ
പി സി സി സെക്രട്ടറി അഡ്വ :എബികുര്യക്കോസ്, കോയിപ്രം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയകുമാർ,റിട്ട : പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ആനന്ദവല്ലി, ദളിത് ആക്റ്റിവിക്ട്സ്
ഏഴംകുളം മോഹനൻ, ഗോപാൽ ജി വള്ളികുന്നം, ആറന്മുള ഗ്രാമ പഞ്ചായത്ത് മെമ്പർ
പി ഡി മോഹനൻ, പൗര സമിതി സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, സംസ്ഥാന ജോ : കൺവീനർ, സായ് രാജ് വി എൻ ,അർജുനൻ,
ശശി കണ്ണങ്കേരി,കെപിഎംസ് ഏകോ പന സമിതി സംസ്ഥാന ജോ: കൺവീനർ ബാബുലക്ഷ്യ,ഏകോപന സമിതി സംസ്ഥാനകമ്മിറ്റി അംഗങ്ങളായ, വി സി ശിവൻ കരുവാറ്റ, എം കെ ദിവാകരൻ കോഴഞ്ചേരി, അശോകൻ വള്ളികുന്നം,
അഖിൽ കെ എസ് എറണാകുളം, ശശിധരൻ പേരിശ്ശേരി,
പി കെ സോമൻ കുറിച്ചിമുട്ടം,
കെ പി എം എസ് ഏകോപന സമിതി സംസ്ഥാന കൺവീനർ,
അനിൽ ഏവൂർ എന്നിവർ അനുശോചന പ്രസംഗം നടത്തി.











