01:12pm 10 November 2026
NEWS
അന്തരിച്ച മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിക്ക് ആദരമർപ്പിക്കാൻ ഖത്തർ മ്യൂസിയങ്ങളിൽ അനുശോചന പുസ്തകങ്ങൾ തുറന്നു
20/07/2026  12:21 PM IST
nila
അന്തരിച്ച മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിക്ക് ആദരമർപ്പിക്കാൻ ഖത്തർ മ്യൂസിയങ്ങളിൽ അനുശോചന പുസ്തകങ്ങൾ തുറന്നു

​ദോഹ: ഖത്തറിന്റെ മുൻ അമീറും (ഫാദർ അമീർ) ആധുനിക ഖത്തറിന്റെ ശില്പിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ ആദരവും അനുശോചനവും രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് അവസരം. ഖത്തർ മ്യൂസിയംസിന് (Qatar Museums) കീഴിലുള്ള നാല് പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക അനുശോചന പുസ്തകങ്ങൾ (Condolence Books) സജ്ജീകരിച്ചിട്ടുണ്ട്.
​മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട് (MIA), നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (NMoQ), മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം എന്നിവടങ്ങളിലാണ് സന്ദർശകർക്കായി സൗകര്യമൊരുക്കിയിരിക്കുന്നത്.മ്യൂസിയങ്ങളുടെ സാധാരണ പ്രവർത്തന സമയങ്ങളിൽ എത്തുന്ന സന്ദർശകർക്ക് ഈ അനുശോചന പുസ്തകങ്ങളിൽ തങ്ങളുടെ സന്ദേശങ്ങളും ഓർമ്മക്കുറിപ്പുകളും രേഖപ്പെടുത്താവുന്നതാണ്. ഫാദർ അമീർ രാജ്യത്തിന് നൽകിയ സംഭാവനകളോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ പുസ്തകങ്ങൾ മ്യൂസിയങ്ങളിൽ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്കാരം, വിദ്യാഭ്യാസം, ദേശീയ ഐഡന്റിറ്റി എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആധുനിക ഖത്തറിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഫാദർ അമീർ. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന ദീർഘവീക്ഷണം ഖത്തർ മ്യൂസിയംസിന്റെ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു.
​ഫാദർ അമീറിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം, തലമുറകളോളം നിലനിൽക്കുന്ന അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യത്തെയും സംഭാവനകളെയും രാജ്യം ഒന്നടങ്കം ആദരിക്കുകയാണെന്ന് ഖത്തർ മ്യൂസിയംസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img