04:16pm 11 November 2026
NEWS
ഭൂഗർഭ മാലിന്യ കണ്ടെയ്‌നറുകളും ഓട്ടോമേറ്റഡ് ക്ലീനിംഗ് സംവിധാനങ്ങളും ഉൾപ്പെടുത്തി ദോഹയിൽ സമഗ്ര ശുചിത്വ മാതൃക
19/10/2025  03:36 PM IST
nila
ഭൂഗർഭ മാലിന്യ കണ്ടെയ്‌നറുകളും ഓട്ടോമേറ്റഡ് ക്ലീനിംഗ് സംവിധാനങ്ങളും ഉൾപ്പെടുത്തി ദോഹയിൽ സമഗ്ര ശുചിത്വ മാതൃക

ദോഹ:മാലിന്യനിർമാർജനത്തിൽ ഖത്തറിന്റെ സ്മാർട്ട് വിപ്ലവത്തിൽ സാങ്കേതികവിദ്യയും സുസ്ഥിരതയും കൈകോർക്കുന്നു.
സുസ്ഥിര നഗരവികസനത്തിന്റെ ഭാഗമായാണ് ഖത്തർ മാലിന്യനിർമാർജന രംഗത്ത് ആധുനിക സാങ്കേതിക വിദ്യയും  മനുഷ്യവിദഗ്ധതയും സംയോജിപ്പിച്ച സമഗ്ര പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദ യന്ത്രങ്ങളും ഓട്ടോമേറ്റഡ് ക്ലീനിംഗ് സംവിധാനങ്ങളും ഉപയോഗത്തിലാക്കി രാജ്യത്തെ ശുചിത്വ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ദീർഘകാല സുസ്ഥിരതയുള്ളതുമാക്കുകയാണ് ഖത്തർ.
മുമ്പ് ഭൂരിഭാഗം പ്രവർത്തനങ്ങളും മനുഷ്യശ്രമങ്ങൾ ആശ്രയിച്ചായിരുന്നു. ഇപ്പോൾ ആധുനിക യന്ത്രോപകരണങ്ങളുടെയും പരിശീലനം നേടിയ ജീവനക്കാരുടെയും സംയോജിത സേവനമാണ് നടപ്പിലാക്കുന്നത്. ഈ യന്ത്രങ്ങൾ ഒരേസമയം തെരുവുകൾ വാരുകയും കഴുകുകയും ചെയ്യുന്നു. മാലിന്യ കണ്ടെയ്‌നറുകൾ സ്വയമേവ ശുദ്ധീകരിക്കപ്പെടുകയും അണുനശീകരണം ചെയ്യപ്പെടുകയും ചെയ്യുന്നതായിപബ്ലിക് ക്ലീന്ലിനസ് ഡയറക്ടർ മുക്‌ബിൽ അൽ-ശമ്മാരി ഖത്തർ ടിവിയോട് സംസാരിക്കവെ വ്യക്തമാക്കി.
ശേഖരിക്കുന്ന മുഴുവൻ മാലിന്യവും റീസൈക്ലിംഗ്, ട്രീറ്റ്‌മെന്റ് വകുപ്പിലേക്കാണ് എത്തിക്കുന്നത്. അവിടെ മാലിന്യം വിഭജിച്ച് പ്രോസസ്സ് ചെയ്യുകയും റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ ഫാക്ടറികളിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. റീസൈക്കിൾ ചെയ്യാനാകാത്ത മാലിന്യങ്ങൾ കംപോസ്റ്റാക്കി കർഷകർക്ക് വിതരണം ചെയ്യുന്നു. ഇതുവഴി ഖത്തർ സമ്പൂർണ്ണ പരിസ്ഥിതി ചക്രം ഉറപ്പുവരുത്തുന്ന ഒരു “ക്ലോസ്‍ഡ് ലൂപ്പ് സിസ്റ്റം” രൂപപ്പെടുത്തിയിരിക്കുകയാണ്.
മുനിസിപ്പാലിറ്റി മന്ത്രാലയം ദോഹയിലെ ചില പ്രധാന മേഖലകളിൽ ഭൂഗർഭ മാലിന്യ കണ്ടെയ്‌നറുകൾ സ്ഥാപിക്കുന്ന പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിപണികളിലും ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതി, നഗരത്തിന്റെ സൗന്ദര്യവും ശുചിത്വവും നിലനിർത്തുന്നതിനൊപ്പം ഗതാഗതത്തിന് തടസ്സം ഉണ്ടാക്കാതെയുളള മാലിന്യസംസ്കരണത്തിനും വഴി ഒരുക്കുന്നു. ഈ കണ്ടെയ്‌നറുകൾ രാത്രി പ്രത്യേക വാഹനങ്ങൾ ശേഖരിക്കുകയും പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ കാണാതെയാക്കുകയും ചെയ്യുന്നു.
ഖത്തറിലെ സെൻട്രൽ വേസ്റ്റ് ട്രീറ്റ്‌മെന്റ് ഫസിലിറ്റിയിൽ ദിവസേന 2,300 ടൺ ഗൃഹമാലിന്യങ്ങൾ സംസ്കരിക്കുന്നു. അവിടെ മാലിന്യം മൂന്ന് ഘട്ടങ്ങളിലായി പ്രോസസ്സ് ചെയ്യുന്നു – കംപോസ്റ്റിംഗ്, റീസൈക്കിൾ ചെയ്യുന്ന വസ്തുക്കളുടെ വേർതിരിക്കൽ, വൈദ്യുതിയായി പരിവർത്തനം എന്നിവയായി. ഈ സംവിധാനം വഴി ദിവസേന 50 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് ദേശീയ വൈദ്യുതി ശൃംഖലയിലേക്കാണ് നൽകുന്നത്.
മരംച്ചില്ലകൾ, പച്ചമാലിന്യങ്ങൾ തുടങ്ങിയവ കംപോസ്റ്റാക്കി കർഷകർക്ക് പ്രയോജനപ്പെടുത്തുന്നതിനും, ബാക്കി മാലിന്യങ്ങൾ ഊർജ്ജോത്പാദനത്തിനായിഉപയോഗിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.
മനുഷ്യവിദഗ്ധതയും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ഖത്തർ രൂപപ്പെടുത്തുന്ന ഈ സമഗ്ര മാലിന്യനിർമാർജന മാതൃക, നഗരശുചിത്വം ഉറപ്പാക്കുന്നതിനോടൊപ്പം ഊർജ്ജോത്പാദനത്തിലും കൃഷി സംരക്ഷണത്തിലും വലിയ സംഭാവന നൽകുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img