08:34pm 25 September 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 03 വരെ
25/09/2026  10:42 AM IST
nila
 27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 03 വരെ

അശ്വതി: സാമ്പത്തിക കാര്യങ്ങളിൽ അനുകൂല സാഹചര്യം. പഴയ സുഹൃത്തുക്കളുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കും തൊഴിൽരംഗത്ത് നേട്ടങ്ങൾക്കും സാധ്യത. വിവാഹാലോചനകളിൽ ശരിയായ തീരുമാനം എടുക്കാൻ കഴിയും. ഭക്ഷണസുഖവും വർധിക്കും.

ഭരണി: ബന്ധുക്കൾക്കിടയിലെ പഴയ തർക്കങ്ങൾ അവസാനിക്കുന്ന ആഴ്ച. ആരോഗ്യനിലയിൽ പുരോഗതി പ്രതീക്ഷിക്കാം. രോഗബാധിതർക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ നേട്ടം കൈവരിക്കാം.

കാർത്തിക: കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. കലാരംഗത്തുള്ളവർക്ക് ശ്രദ്ധേയമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഭൂമി വിൽപ്പന സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമുണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകാം. സുഹൃത്തുക്കൾ വഴിയും സർക്കാർ ആനുകൂല്യങ്ങളിലൂടെയും ഗുണം ലഭിക്കും.

രോഹിണി: സ്വന്തം തൊഴിലിൽ അപ്രതീക്ഷിത ധനനഷ്ടത്തിന് സാധ്യത. ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെടാം. പ്രധാന ജോലിയിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടാകാം. പ്രതീക്ഷിച്ച കാര്യങ്ങൾ ഉടൻ നടക്കണമെന്നില്ല. എന്നാൽ ബന്ധുക്കളുടെ സഹായം ലഭിക്കും.

മകയിരം: കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമുണ്ടാകാം. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങിവരേണ്ട സാഹചര്യം ഉണ്ടാകാം. വിദേശ ജോലിയിൽ ചില പ്രതിസന്ധികൾ നേരിടേണ്ടിവരും. ബന്ധുക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാമെങ്കിലും ദാമ്പത്യ പ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കും.

തിരുവാതിര: വാഹനങ്ങളും ആയുധങ്ങളും കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത വേണം. വീട്ടിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരാം. പൊതുരംഗത്ത് അംഗീകാരവും പ്രശസ്തിയും വർധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഗൃഹനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

പുണർതം: സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വ്യവഹാരങ്ങളിൽ തിരിച്ചടികൾക്കും സാധ്യത. യാത്രകൾ വർധിക്കും. ഭക്ഷണസുഖം കുറയാം. എന്നാൽ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ വീണ്ടും ഒത്തുചേരും.

പൂയം: ചികിത്സയിൽ കഴിയുന്നവർക്ക് ആരോഗ്യനില മെച്ചപ്പെട്ട് മരുന്നുകൾ അവസാനിപ്പിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകാം. സാമ്പത്തികമായി വലിയ അനുകൂലത പ്രതീക്ഷിക്കാനാകില്ല. ദാമ്പത്യജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാം. മനഃസുഖം കുറയുമെങ്കിലും തൊഴിൽരംഗത്ത് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

ആയില്യം: അനാവശ്യ ചെലവുകൾ വർധിക്കാനിടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. യാത്രകൾ കൂടുതലാകും. പ്രധാന തൊഴിലിന് പുറമെ മറ്റ് മാർഗങ്ങളിലൂടെ വരുമാനം ലഭിക്കാം. ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടമുണ്ടാകാം. ബിസിനസിൽ വളർച്ച പ്രതീക്ഷിക്കാം.

മകം: അപ്രതീക്ഷിത യാത്രകൾ വേണ്ടിവരും. പൊതുവെ മാനസിക സന്തോഷം വർധിക്കുന്ന സമയമാണ്. ഏറെക്കാലമായി അകന്നു നിന്ന സുഹൃത്തുക്കൾ വീണ്ടും ഒത്തുചേരും. വീട്ടിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരാം. ധാരണയിലെത്തിയ ഭൂമി വിൽപ്പന അവസാന നിമിഷം മുടങ്ങാൻ സാധ്യതയുണ്ട്.

പൂരം: ബിസിനസ് ആവശ്യങ്ങൾക്കായുള്ള ചെലവ് വർധിക്കും. ദമ്പതികൾക്കിടയിലെ പഴയ അഭിപ്രായവ്യത്യാസങ്ങൾ മാറും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധ്യത. തൊഴിൽരംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കാം. ബിസിനസിൽ നേട്ടം പ്രതീക്ഷിക്കാം.

ഉത്രം: പൊതുവെ അനുകൂലമായ ആഴ്ച. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ആരോഗ്യപ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കും. മാനസിക സന്തോഷം വർധിക്കും. എന്നാൽ ചെലവുകൾ കൂടാം. നഷ്ടപ്പെട്ടതായി കരുതിയ ചില സാധനങ്ങൾ തിരിച്ചുകിട്ടും.

അത്തം: ബന്ധുക്കൾക്കിടയിലെ അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂലമായ സമയമാണ്. പ്രണയബന്ധങ്ങൾക്ക് കുടുംബത്തിലെ മുതിർന്നവരുടെ അംഗീകാരം ലഭിക്കാം.

ചിത്തിര: കൃഷിഭൂമിയിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാം. ജോലി തേടുന്നവർക്ക് നിയമന ഉത്തരവ് ലഭിക്കാൻ സാധ്യത. തൊഴിൽപരമായ മികവ് വർധിക്കും. എന്നാൽ അലസത കാര്യങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ പഠനത്തിൽ പുരോഗതി ഉണ്ടാകും.

ചോതി: പ്രധാനപ്പെട്ട ചില കാര്യങ്ങൾ താൽക്കാലികമായി മാറ്റിവെക്കേണ്ടിവരും. വിവാഹാലോചനകളിൽ പുരോഗതി ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമായി വരാം. ബിസിനസിൽ ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

വിശാഖം: പുതിയ വാഹനം സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. അനാവശ്യ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ കഴിയും. അനാവശ്യ ചിന്തകൾ മനഃസമാധാനം കുറയ്ക്കാം. നിയമപരമായ കാര്യങ്ങളിലും വ്യവഹാരങ്ങളിലും അനുകൂല ഫലം പ്രതീക്ഷിക്കാം.

അനിഴം: ഉല്ലാസയാത്രകൾ സന്തോഷം നൽകും. കുടുംബാന്തരീക്ഷത്തിൽ സന്തോഷം വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കാം. വിവാഹം സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകാൻ സാധ്യത.

തൃക്കേട്ട: സന്താനങ്ങൾക്കായി ചെലവ് വർധിക്കും. ഇരുചക്രവാഹനം മൂലം അപ്രതീക്ഷിത സാമ്പത്തിക നഷ്ടമുണ്ടാകാം. ഏറെക്കാലമായി നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് ചികിത്സ തേടേണ്ടിവരും. അടുത്ത ബന്ധുക്കളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

മൂലം: തർക്കങ്ങളിലും വിവാദങ്ങളിലും ഇടപെടാതിരിക്കുന്നതാണ് ഉചിതം. സ്വന്തം ആവശ്യങ്ങൾക്കോ ബന്ധുക്കളുടെ ആവശ്യങ്ങൾക്കോ ആശുപത്രിയുമായി ബന്ധപ്പെട്ട് ഇടപെടേണ്ട സാഹചര്യം ഉണ്ടാകാം. മേലധികാരികളിൽ നിന്ന് അനുകൂലവും സൗഹൃദപരവുമായ സമീപനം ലഭിക്കും.

പൂരാടം: തൊഴിൽരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മാതൃസഹായവും അനുഗ്രഹവും ലഭിക്കും. കലാരംഗത്തുള്ളവർക്ക് പ്രശസ്തിയും അംഗീകാരവും വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.

ഉത്രാടം: വിവാഹാലോചനകളിൽ അനുകൂല തീരുമാനമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ആഡംബര വസ്തുക്കളോടുള്ള താൽപര്യം വർധിക്കും. എന്നാൽ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണം.

തിരുവോണം: അസമയ യാത്രകൾ പരമാവധി ഒഴിവാക്കുക. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയസാധ്യത. ബന്ധുക്കളുടെ ഭാഗത്തുനിന്ന് എതിർപ്പ് നേരിടേണ്ടിവരാം. മാനസിക സമ്മർദം വർധിക്കാമെങ്കിലും ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും.

അവിട്ടം: സംസാരത്തിലെ മികവ് പല കാര്യങ്ങളിലും വിജയം നേടാൻ സഹായിക്കും. സഹപ്രവർത്തകരിൽ നിന്ന് അഭിനന്ദനം ലഭിക്കും. പിതാവിൽ നിന്നുള്ള ഗുണവും ഭാഗ്യപിന്തുണയും അനുഭവപ്പെടാം. എന്നാൽ മാനസിക സംഘർഷമുണ്ടാക്കുന്ന ചില സംഭവങ്ങൾ ഉണ്ടാകാം. പെട്ടെന്നുള്ള കോപം നിയന്ത്രിക്കണം.

ചതയം: ദമ്പതികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ മാറും. ജോലി അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും. തൊഴിൽ തേടുന്നവരുടെ ചില ശ്രമങ്ങൾ ഉടൻ ഫലം കാണണമെന്നില്ല. വിവാഹകാര്യങ്ങളിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറാൻ സാധ്യത.

പൂരുരുട്ടാതി: മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയും. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ അനുഭവങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. വിവിധ മേഖലകളിലും ആത്മവിശ്വാസം വർധിക്കും.

ഉത്തൃട്ടാതി: തൊഴിൽരംഗത്ത് പുരോഗതി കൈവരിക്കും. മത്സരപരീക്ഷകളിൽ വിജയസാധ്യതയുണ്ട്. യാത്രകൾ ഗുണകരമാകും. സാമൂഹിക, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

രേവതി: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. പ്രണയബന്ധങ്ങളിൽ ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ബിസിനസിൽ നിക്ഷേപിച്ച് നേട്ടം നേടാൻ സാധിക്കും. പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. സ്വദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img