
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഇന്ന് കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. മത്സരങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത. ആരോഗ്യവും ഭക്ഷണസൗഖ്യവും നല്ലതായിരിക്കും. യാത്രകൾ അനുകൂലമാകാം. ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ തടസ്സങ്ങളും പരാജയവും നേരിടാം. ചെലവുകൾ കൂടുകയും മനസ്സിൽ വിഷമം അനുഭവപ്പെടുകയും ചെയ്യും. നിർണായക കൂടിക്കാഴ്ചകൾ ഫലപ്രദമാകാതിരിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യഭാഗം): വിജയവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ശത്രുക്കൾക്കു മേൽ ജയവും അംഗീകാരവും ലഭിക്കും. ആരോഗ്യനില മെച്ചപ്പെട്ടിരിക്കും. ആഗ്രഹങ്ങൾ പൂവണിയാം.
കർക്കടകം (പുണർതം അവസാനഭാഗം, പൂയം, ആയില്യം): നേട്ടങ്ങൾ കൈവരും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സൽക്കാരങ്ങളും ഉണ്ടാകും. മത്സരവിജയവും സ്ഥാനക്കയറ്റവും സാധ്യത. വിനോദയാത്രകൾക്ക് അവസരം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും വൈകല്യവും അനുഭവപ്പെടാം. ചെലവുകൾ കൂടാനും മാനസിക സമ്മർദ്ദം ഉണ്ടാകാനും സാധ്യത. ആഗ്രഹങ്ങൾ വൈകിപ്പോകാം.
കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാതെ പോകാം. ശത്രുക്കളുടെ ബുദ്ധിമുട്ടും നഷ്ടസാധ്യതയും കാണുന്നു. വാഹനയാത്രയിൽ പ്രത്യേകം ജാഗ്രത വേണം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യഭാഗം): വിജയവും അംഗീകാരവും കൈവരും. പരീക്ഷകളിലും പഠനകാര്യങ്ങളിലും നേട്ടം പ്രതീക്ഷിക്കാം. പുതിയ പഠനാവസരങ്ങൾ ലഭിക്കാൻ സാധ്യത.
വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട): കാര്യവിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ശത്രുക്കളിൽ നിന്നുള്ള ഭീഷണി കുറഞ്ഞുവരും. ബിസിനസിൽ പുരോഗതി ഉണ്ടാകാം. പുതിയ അവസരങ്ങൾ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ പരാജയം നേരിടാം. കലഹങ്ങളും ചെലവുകളും വർധിക്കാം. ശാരീരിക ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്.
മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): യാത്രകളും സാമ്പത്തിക കാര്യങ്ങളും പ്രതിസന്ധിയിലാകാം. ആരോഗ്യപ്രശ്നങ്ങളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യഭാഗം): വിജയവും അംഗീകാരവും കൈവരും. ധനലാഭവും ബന്ധുക്കളുമായുള്ള സന്തോഷകരമായ നിമിഷങ്ങളും ഉണ്ടാകും. മത്സരങ്ങളിൽ മുന്നേറ്റം നേടാം.
മീനം (പൂരുരുട്ടാതി അവസാന ഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യങ്ങളിൽ തടസ്സങ്ങളും നഷ്ടസാധ്യതയും കാണുന്നു. ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അടുത്തവരിൽ നിന്ന് അകലം അനുഭവപ്പെടാം.










