08:01pm 18 April 2026
NEWS
വിമാന യാത്രക്കാർക്കുള്ള നഷ്ടപരിഹാര തുക ; കാലോചിത പരിഷ്കാരം നിർദ്ദേശിച്ചു
17/12/2025  11:09 AM IST
nila
വിമാന യാത്രക്കാർക്കുള്ള നഷ്ടപരിഹാര തുക ; കാലോചിത പരിഷ്കാരം നിർദ്ദേശിച്ചു

 


ഇന്ത്യാ രാജ്യത്ത് അടിക്കടിയുണ്ടാവുന്ന  വിമാന റദ്ദാക്കലിൽ ഏറെ പ്രയാസങ്ങളാണ് യാത്രക്കാർ അനുഭവിക്കുന്നത്. പല നിയമങ്ങളിലും സമൂല മാറ്റം ഈ വിഷയത്തിൽ  അനിവാര്യമാണ്.
വിമാന യാത്രക്കാർക്ക് ലഭിക്കുന്ന നിലവിലെ നഷ്ടപരിഹാരത്തുക നടപ്പാക്കിയത് 2017 മുതലാണ്. അതിനുശേഷം യാതൊരു മാറ്റവും ഈ രംഗത്ത് വരുത്താത്തത് പണപ്പെരുപ്പം കൂടെ കണക്കാക്കുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാര തുക തീരെ അപര്യാപ്തമാവുകയാണ്.
നിലവിൽ വിമാനം ക്യാൻസൽ ചെയ്താൽ കിട്ടുന്ന നഷ്ടപരിഹാര തുക അയ്യായിരം രൂപ മുതൽ പതിനായിരം രൂപ വരെ മാത്രമാണ്.
ഓവർ ബുക്കിന് പരമാവധി ഇരുപതിനായിരം രൂപയുമാണ്.
അതേ സമയം യാത്രക്കാർ നൽകേണ്ട  വിവിധ ചാർജുകൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു.  
ഇക്കാര്യങ്ങളിൽ കാലോചിത മാറ്റത്തിനായി ആവശ്യമായ നിയമപരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന്  ബഹുമാനപ്പെട്ട കേന്ദ്ര വ്യാമയാന മന്ത്രിയോട് ഇ മെയിൽ സന്ദേശം വഴി അഭ്യർത്ഥിച്ചു.

അബ്ദുൽ റഊഫ് കൊണ്ടോട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img