
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച് വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്ഷത്രത്തിൽ ചേർന്ന യോഗത്തിൽ ഫോൾക്‌ലോർ അക്കാദമി ചെയർമാൻ
ഒ എസ് ഉണ്ണികൃഷ്ണനെ സത്ര സംയോജകനായി തീരുമാനിച്ചു.
പഞ്ച ദിവ്യ ദേശൻ പ്രസിഡന്റ്
അഡ്വ. രാധാകൃഷ്ണ മേനോൻ,
സെക്രട്ടറി. പ്രസാദ് കളത്തൂർ,
ദേവസ്വം ബോർഡിന് വേണ്ടി
രാമചന്ദ്രൻ എ എസ്, എ സി ഓഫീസ് ആറന്മുള, ജി പ്രദീപ് എസ് ജി ഒ പുലിയൂർ, തൃച്ചിറ്റാറ്റ് ഉപദേശക സമിതി പ്രസിഡണ്ട് മധുസൂദനൻ ജി,
സെക്രട്ടറി സുമേഷ് ദേവരാജൻ എന്നിവരും തൃച്ചിറ്റാറ്റ് ക്ഷേത്രം വിവിധ കമ്മറ്റി അംഗങ്ങൾ പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പഞ്ചദിവ്യ ദേശദർശനും തിരുവതാംകൂർ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായാണ് വൈശാഖ മാസം ഉൾപ്പെടുന്ന മെയ് മാസത്തിൽ സത്രം നടത്തുന്നത്.











