10:32am 13 November 2026
NEWS
സ്വദേശിവൽക്കരണം ശക്തമാക്കാൻ കൈകോർത്ത് കൊമേഴ്സ്യൽ ബാങ്കും തൊഴിൽ മന്ത്രാലയവും
02/07/2026  10:31 AM IST
nila
സ്വദേശിവൽക്കരണം ശക്തമാക്കാൻ കൈകോർത്ത് കൊമേഴ്സ്യൽ ബാങ്കും തൊഴിൽ മന്ത്രാലയവും

 


​ദോഹ: ഖത്തർ നാഷണൽ വിഷൻ 2030ന് മുൻഗണന നൽകിക്കൊണ്ട് രാജ്യത്തെ സ്വകാര്യ ധനകാര്യ മേഖലകളിൽ സ്വദേശിവൽക്കരണം (Qatarisation) കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊമേഴ്സ്യൽ ബാങ്കും ഖത്തർ തൊഴിൽ മന്ത്രാലയവും സംയുക്തമായി കരിയർ ഡേ സംഘടിപ്പിച്ചു. ദോഹ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ, തൊഴിലന്വേഷകരായ നിരവധി ഖത്തരി യുവാക്കൾ എന്നിവർ പങ്കെടുത്തു.
​സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിലവസരങ്ങളും ഒരുക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ നാഷണൽ മാൻപവർ റിക്രൂട്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ജുമാ അൽ കുവാരി വ്യക്തമാക്കി. കൊമേഴ്സ്യൽ ബാങ്കുമായി ചേർന്നുള്ള ഈ കൂട്ടായ്മ ഇതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​"വെറുമൊരു തൊഴിലവസരം സൃഷ്ടിക്കുന്നതിനപ്പുറം, രാജ്യത്തിന്റെ മാനവവിഭവശേഷി വികസനത്തിനായുള്ള നേരിട്ടുള്ള നിക്ഷേപമായാണ് കൊമേഴ്സ്യൽ ബാങ്ക് സ്വദേശിവൽക്കരണത്തെ കാണുന്നത്. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് നേതൃത്വം നൽകാൻ പ്രാപ്തരായ ഒരു പുതിയ ബാങ്കിംഗ് തലമുറയെ വാർത്തെടുക്കാൻ ഈp കരിയർ ഡേ വഴി സാധിക്കുമെന്ന് 
കൊമേഴ്സ്യൽ ബാങ്ക്
ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ​- നാസർ അബ്ദുല്ല അൽ ഹർമി പറഞ്ഞു.കമ്മ്യൂണിറ്റിയുമായി സുസ്ഥിരമായ ബന്ധം സ്ഥാപിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകുന്നതിനും കരിയർ ഡേ പോലുള്ള പരിപാടികൾ സഹായിക്കുമെന്ന് കൊമേഴ്സ്യൽ ബാങ്ക് ചീഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ ഈമാൻ മുഹമ്മദ് അൽ നഈമി പറഞ്ഞു. ബാങ്കിംഗ് മേഖലയിൽ ഖത്തരി യുവാക്കൾക്ക് മികച്ച നേതൃനിരയിലേക്ക് വളരാനുള്ള പരിശീലനങ്ങളും തുടർപദ്ധതികളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img