05:58pm 18 April 2026
NEWS
വരും ദിവസങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യുമെന്ന് പരിശീലകൻ ടി ജി പുരുഷോത്തമൻ
14/01/2025  03:20 PM IST
സണ്ണി ലുക്കോസ്
വരും ദിവസങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യുമെന്ന് പരിശീലകൻ ടി ജി പുരുഷോത്തമൻ

ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് താരങ്ങളുടെ കൃത്യമായ പദ്ധതികളായായിരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ടീം പദ്ധതികള്‍ താരങ്ങള്‍ കൃത്യമായി പിന്തുടർന്നു. 60, 70 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മത്സരം വിജയിക്കാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്സിന് മനസിലായെന്നും ടി ജി പുരുഷോത്തമൻ വ്യക്തമാക്കി.

ഒഡീഷ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. കൊമ്ബന്മാർക്കായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ സദൂയി എന്നിവർ ഗോളുകള്‍ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി വലചലിപ്പിച്ചത്. മത്സരം ഉണർന്നതും ഒഡീഷ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ജെറി മാവിഹ്മിംഗ്താംഗയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു.രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 60-ാം മിനിറ്റി ക്വാമെ പെപ്രാ വലചലിപ്പിച്ചു. പിന്നാലെ 73-ാം മിനിറ്റില്‍ ജെസൂസ് ഹിമെനെസിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി.

80-ാം മിനിറ്റില്‍ ഡോറിയുടെ ഗോളില്‍ ഒഡീഷ വീണ്ടും സമനില പിടിച്ചു. എന്നാല്‍ 83-ാം മിനിറ്റില്‍ കാർലോസ് ഡെല്‍ഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഒഡീഷൻ പ്രതിരോധം തകർത്ത് ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റില്‍ നോഹ സദുയിയുടെ ഗോള്‍ പിറന്നു. ഇതോടെ 3-2ന് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img